Your Image Description Your Image Description

കണ്ണൂർ : കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി മെയ് 15 ന് സ്പെഷ്യല്‍ ഗവി യാത്ര നടത്തുന്നു.

മെയ് 15 ന് വൈകുന്നേരം അഞ്ചിന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് ഗവി, പരുന്തന്‍പാറ, കുമളി, കമ്പം, രാമക്കല്‍ മേട് എന്നിവ സന്ദര്‍ശിച്ച്18 ന് രാവിലെ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഭക്ഷണം, താമസം, കുട്ടവഞ്ചി സഫാരി, ജീപ്പ് സഫാരി എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു.

കെഎസ്ആര്‍ടിസി പ്രൊഫഷണല്‍ ഗൈഡുമാരുടെ സേവനം യാത്രയിലുടനീളം ലഭിക്കും. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും 9497007857, 9895859721 നമ്പറുകളില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *