Your Image Description Your Image Description

യുദ്ധമല്ല മറ്റെന്തു വന്നാലും മലയാളികൾക്ക് പൊന്നിനെ അങ്ങനെ അങ്ങ് കൈവിടാൻ പറ്റിള്ള എന്നാണ് സത്യം. സ്വർണവുമായി അത്രയേറെ ബന്ധമുണ്ട് മലയാളികൾക്. എന്നാൽ സ്വർണത്തിന്റെ എന്നും കൂടുന്ന വില കുറച്ചൊന്നുമല്ല മലയാളിയെ വലച്ചിട്ടുള്ളത്. സ്വർണപ്രേമികളെ ഇന്നും സങ്കടത്തിൽ ആഴ്ത്തുന്ന വാർത്ത തന്നെയാണ് സ്വർണത്തിന്റെ ഭാഗത്തു നിന്നും കേൾക്കുന്നത്.
കേരളത്തിൽ സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ് തന്നെയാണ് ഉണ്ടായിരിക്കുന്നത് . ഇന്നലെ രേഖപ്പെടുത്തിയ പോലെ ഇന്നും 240 രൂപ വർധിക്കുകയുണ്ടായി . മെയ് മാസമാദ്യത്തിൽ ഒറ്റയടിക്ക് വലിയ തോതിൽ വില കൂടിയിരുന്നു. പിന്നീട് അന്തർദേശീയ വില കുറഞ്ഞപ്പോൾ കേരളത്തിലും വില കുറഞ്ഞു. എന്നാൽ ഓരോ ദിവസും പതിയെ വില കൂടി റെക്കോർഡിലേക്ക് അടുക്കുകയാണ് സ്വർണം. റൂട്ട് മാറ്റി വൻ വിലയിലെത്തുകയാണെന്ന് ചുരുക്കം.
കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് എഴുപത്തിരണ്ടായിരത്തി മുന്നൂറ്റി അറുപതു രൂപയാണ് വില. 240 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന് 30 രൂപ വർധിച്ച് 9045 രൂപയിലെത്തി. അന്തർദേശീയ വിപണിയിൽ കാര്യമായ വിലമാറ്റമില്ല. 3328 ഡോളറാണ് വില. ഇനി തിങ്കളാഴ്ചയാകും വിലമാറ്റം പ്രകടകമാകുക. ആഗോള തലത്തിൽ കാര്യമായ മാറ്റമില്ലെങ്കിലും ഇന്ത്യയിൽ വില കൂടാൻ കാരണം അതിൽത്തിയിലെ സംഘർഷങ്ങളാണ് എന്ന് വ്യാപാരികൾ സൂചിപ്പിക്കുന്നു.
അതേസമയം, വിപണിയിൽ കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങൾക്ക് പ്രാധാന്യം ഏറിയിട്ടുണ്ട്. 22 കാരറ്റിന് വില കൂടിയ സാഹചര്യത്തിലാണ് 18, 14 കാരറ്റ് ആഭരണങ്ങൾക്ക് പ്രിയം ഏറുന്നത്. ഇന്ന് 18 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ വർധിച്ചിട്ടുണ്ട്. 7425 രൂപയാണ് ഏറ്റവും പുതിയ നിരക്ക്. അതായത്, ഒരു പവൻ സ്വർണത്തിന് 59400 രൂപ വരും. ആഭരണം വാങ്ങുന്ന വേളയിൽ പണിക്കൂലിയും നികുതിയും ചേരുമ്പോൾ വില 65000ലേക്ക് എത്തും.
22 കാരറ്റ് ആഭരണം വാങ്ങുന്നവർക്ക് ഇന്ന് കുറഞ്ഞത് 78000 രൂപ വേണ്ടി വരും. ഏറ്റവും താഴ്ന്ന പണിക്കൂലിയൽ കണക്കാക്കുമ്പോഴാണ് ഈ വില. കേരളത്തിലെ ജ്വല്ലറികളിൽ വലിയ ഡിസൈനില്ലാത്ത ആഭരണങ്ങൾക്ക് അഞ്ച് ശതമാനമാണ് പണിക്കൂലി. സ്വർണത്തിന്റെയും പണിക്കൂലിയുടെയും തുകയ്ക്ക് പുറമെ ജിഎസ്ടി കൂടി കൊടുക്കണം. സ്വർണം, പണിക്കൂലി എന്നീ തുക ചേർത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി. ഇതിന് പുറമെ നാമമാത്രമായ ഹാൾമാർക്കിങ് ചാർജും ഉപഭോക്താവ് നൽകണം.
അതേസമയം, പഴയ സ്വർണം വിൽക്കുമ്പോൾ നാല് ശതമാനം വരെ വില കുറയും. പഴയ സ്വർണം വിൽക്കുമ്പോൾ വലിയ നഷ്ടമാണ് നേരിടുക. വാങ്ങുമ്പോൾ നൽകിയ പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് ചാർജ് എന്നിവയൊന്നും കിട്ടില്ല. മാത്രമല്ല, സ്വർണത്തിന്റെ മാർക്കറ്റ് വിലയും കിട്ടില്ല. രണ്ട് മുതൽ നാല് ശതമാനം വരെ മാർക്കറ്റ് വില കുറച്ചുള്ള സഖ്യയാകും ജ്വല്ലറികൾ തരിക. അതായത്, മാർക്കറ്റ് വിലയിൽ നിന്ന് 1500-3000 രൂപ വരെ കുറയുമെന്ന് പ്രതീക്ഷിക്കാം. സ്വർണം വാങ്ങുന്നവർ
വില കൂടി വരുന്ന ഘട്ടത്തിൽ ആഭരണം വാങ്ങാൻ താൽപ്പര്യമുള്ളവർ അഡ്വാൻസ് ബുക്ക് ചെയ്തിടുന്നത് നല്ലതാണ്. ബുക്ക് ചെയ്യുന്ന വേളയിലെ വിലയ്ക്ക് ഏത് സമയവും ആഭരണം വാങ്ങാൻ സാധിക്കും. മാത്രമല്ല, പിന്നീട് വില കുറയുകയാണെങ്കിൽ കുറഞ്ഞ വിലയ്ക്കും വാങ്ങാം. വിവിധ ജ്വല്ലറികളിൽ ഈ സ്‌കീമുണ്ട്. വ്യക്തമായി ചോദിച്ചറിഞ്ഞ ശേഷമേ അഡ്വാൻസ് ബുക്ക് ചെയ്യാവൂ.
സ്വർണത്തിന് വലിയ തോതിൽ വില കൂടിയിരിക്കെ ജ്വല്ലറി വ്യാപാരികളും പ്രതിസന്ധിയിലാണ്. പുതിയ ആഭരണങ്ങളുടെ വിൽപ്പന കുറഞ്ഞിട്ടുണ്ട്. എന്നാൽ വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് പഴയ സ്വർണം മാറ്റി പുതിയത് വാങ്ങുന്ന ട്രെൻഡ് കൂടിവരികയാണ്. മാത്രമല്ല, സാധാരണ ധരിക്കാനുള്ള ആഭരണങ്ങൾക്ക് കുറഞ്ഞ കാറ്റിലുള്ള ആഭരണങ്ങളാണ് ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്നതത്രെ.

Leave a Reply

Your email address will not be published. Required fields are marked *