Your Image Description Your Image Description

തമിഴ് നടൻ ജയം രവിയെന്ന രവി മോഹൻ തമിഴരുടെ മാത്രമല്ല മലയാളി പ്രേക്ഷകരുടെയെല്ലാം ഇഷ്ട നടനാണ്. എം കുമാരൻ സൺ ഓഫ് മഹാലക്ഷ്മിയോക്കെ പ്രേക്ഷകർ അത്ര കണ്ടു ഇഷ്ടത്തോട് കൂടി തന്നെയാണ് നെഞ്ചിലേറ്റിയേത്. സിനിമയിൽ അദ്ദേഹം വിജയിച്ച ആൾ ആണെങ്കിലും തന്റെ കുടുംബ ജീവിതത്തിൽ താൻ വലിയ പരാജയം താനെ ആയിരുന്നുവെന്നും തന്റെ എല്ലാ കാര്യങ്ങൾക്കും മേൽ തന്റെ ഭാര്യയുടെയും ഭാര്യ മാതാവിന്റെയും നിയന്ത്രണമുണ്ടായിരുന്നു എന്നും പറഞ്ഞ് നടൻ നടത്തിയ ഇന്റർവ്യൂവിനു വലിയ ജനശ്രദ്ധ തന്നെയാണ് ലഭിച്ചത്.
താരം വീണ്ടും വിവാദങ്ങളിൽ ആവുന്നത് ഇന്നലെ നടന്ന ഒരു വിവാഹ വേളയിലാണ്. വെള്ളിയാഴ്ച ചെന്നൈയിൽ നടന്ന നിർമ്മാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹത്തിൽ തമിഴ് നടൻ രവി മോഹനായിരുന്നു ശ്രദ്ധ കേന്ദ്രം. ‘വിവാഹ മോചനത്തിന് കാരണക്കാരി’യെന്ന് മുൻ ഭാര്യ ആരോപിച്ച ഗായിക കെനിഷ ഫ്രാൻസിസിനൊപ്പമാണ് രവി മോഹൻ വിവാഹവേദിയിലെത്തിയത്. ഇരുവരും ഏകദേശം ഒരേ സ്‌റ്റൈലിലുള്ള വസ്ത്രമണിഞ്ഞാണ് എത്തിയത്. ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിന് പിന്നാലെ ഇരുവരും തമ്മിൽ പ്രണയത്തിലാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്.
രവി മോഹൻ തന്റെ മുൻ ഭാര്യ ആരതിയിൽ നിന്ന് വേർപിരിയുന്നതായി പ്രഖ്യാപിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം തങ്ങൾ സുഹൃത്തുക്കളായിരുന്നുവെന്ന് രവിയും കെനിഷയും പറഞ്ഞിരുന്നെങ്കിലും, ഇപ്പോൾ അവരുടെ വരവ് അവരുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുകയാണ്. രവി മോഹന്റെ വിവാഹ മോചനത്തിന് പിന്നാലെ അതിന് കാരണം എന്ന് പറയപ്പെട്ട പേരാണ് കെനിഷ ഫ്രാൻസിസിന്റെത്. എന്നാൽ അത്തരം വാദങ്ങളെ രവി മോഹൻ അടക്കം തള്ളിയിരുന്നു. ആവശ്യമില്ലാതെ കെനിഷയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും കെനിഷയുമായി ചേർന്ന് ഹിലിംഗ് സെന്റർ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും നടൻ പറഞ്ഞിരുന്നു. വേൽസ് ഫിലിംസ് ഉടമയുടെ മകളുടെ വിവാഹത്തിന് രവിയും കെനിഷയും ആഘോഷ വസ്ത്രങ്ങൾ ധരിച്ച് തന്നെയാണ് എത്തിയത്. പരമ്പരാഗത ഷർട്ടും ധോത്തിയും ധരിചു വന്ന രവിയും ബോർഡറിൽ എംബ്രോയ്ഡറി ചെയ്ത സ്വർണ്ണ നിറത്തിലുള്ള സാരി ധരിച്ച കെനിഷയും കാഴ്ച്ചയിൽദമ്പതികളെപ്പോലെയുണ്ട് എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ വരുന്നത്.
2024 സെപ്റ്റംബറിൽ വേർപിരിയാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം, രവി മോഹനും ആരതിയും സോഷ്യൽ മീഡിയയിൽ തമ്മിൽ പോരടിച്ചിരുന്നു.
ആരതിയും കുടുംബവും രവിയെയും തന്നെയും അധിക്ഷേപിച്ചുവെന്ന് കെനിഷ അക്കാലത്തു തന്നെപറഞ്ഞ കാര്യമാണ്. ഒരു തെറാപ്പിസ്റ്റ് എന്ന നിലയിൽ പ്രൊഫഷണൽ കാരണങ്ങളാൽ താൻ രവിയെ കണ്ടുമുട്ടിയെന്നും ഒരു തെറാപ്പിസ്റ്റ് എന്ന നിലയിൽ, ജയം രവിയുടെ ഭാര്യയും ബന്ധുക്കളും അദ്ദേഹത്തിന് നൽകിയ വേദന മാതാപിതാക്കളെ നഷ്ടപ്പെട്ടതിന്റെ വേദനയേക്കാൾ വലുതാണെന്നാണ് കെനിഷ അന്ന് പറഞ്ഞത് .
രവി അനുഭവിച്ച പീഡനങ്ങൾക്കു കയ്യും കണക്കുമില്ലെന്നും ലിംഗഭേദമില്ലാതെ ആരും ഇത്രയധികം പീഡനം അർഹിക്കുന്നില്ലെന്നും, വേണമെങ്കിൽ ഈ പീഡനത്തിന്റെ തെളിവുകൾ കോടതിയിലോ പൊതുമധ്യത്തിലോ വയ്ക്കാൻ തയ്യാറാണെന്നും കെനിഷ വ്യക്തമാക്കിയിരുന്നു.
ഗായിക കൂടിയായ കെനിഷ മികച്ചൊരു നർത്തകിയും പ്രാക്ടീസ് ലൈസൻസുള്ള സൈക്കോളജിസ്റ്റും കൂടിയാണ്.
കഴിഞ്ഞ സെപ്തംബറിലാണ് താനും ഭാര്യ ആർതിയും തമ്മിലുള്ള 14 വർഷത്തെ വിവാഹബന്ധം അവസാനിപ്പിക്കുന്നുവെന്ന് രവി മോഹൻ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. എന്നാൽ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് രവി വേർപിരിയൽ പ്രഖ്യാപിച്ചതെന്ന് ആരോപിച്ച് ആർതി രംഗത്ത് എത്തിയിരുന്നു. അടുത്തിടെ ജയംരവി എന്ന പേര് താരം രവി മോഹൻ എന്ന് മാറ്റിയതും ഏറെ ചർച്ചയായിരുന്നു. 2009ലാണ് നിർമാതാവായ സുജാത വിജയകുമാറിന്റെ മകളായ ആർതിയും രവിയും വിവാഹിതരാകുന്നത്. ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *