Your Image Description Your Image Description

തിരുവനന്തപുരം :കേരള സർക്കാരിന് കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി കേരളയിലേക്ക് നിരവഴി ഒഴിവുകൾ.

മലയാളം, എഡ്യുക്കേഷൻ ടെക്‌നോളജി വിഷയങ്ങളിൽ അസിസ്റ്റന്റ്‌റ് പ്രൊഫസർ/റിസർച്ച് ഓഫീസർ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്‌കൂളുകൾ, സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന ഫുൾടൈം അദ്ധ്യാപകരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ വകുപ്പു മേലധികാരികളുടെ നിരാക്ഷേപ പത്രം സഹിതം മേയ് 12 ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 വിലാസത്തിൽ ലഭിക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുളളവരെ തെരഞ്ഞെടുക്കുന്നത്. വിശദവിവരങ്ങൾക്ക്: www.scert.kerala.gov.in.

Leave a Reply

Your email address will not be published. Required fields are marked *