Your Image Description Your Image Description

ബെംഗളൂരുവിൽ ഡിന്നറിനു എത്തിയ വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ശർമ്മയുടെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. നടി അവ്‌നീത് കൗറിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വിരാട് ലൈക്ക് ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷമുള്ള ഇരുവരുടെയും ആദ്യത്തെ പൊതു അപ്പിയറൻസ് ആയിരുന്നു ഇത്.

ഒരു ആരാധകൻ റെഡ്ഡിറ്റിൽ പങ്കുവെച്ച വീഡിയോയിൽ, കാറിൽ നിന്നിറങ്ങുമ്പോൾ വിരാട് അനുഷ്‌കയ്ക്ക് കൈ കൊടുക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അനുഷ്‌ക കാറിൻ്റെ സപ്പോർട്ടോടെയാണ് ഇറങ്ങുന്നത്. തുടർന്ന് ഇരുവരും ഒരു റെസ്റ്റോറന്റിലേക്ക് നടന്നുപോകുമ്പോൾ, അനുഷ്‌ക വിരാടിന് മുന്നിലായി നടന്നുപോകുന്നതും വീഡിയോയിൽ കാണാം.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി കമൻ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. “അനുഷ്‌ക കൈ പിടിച്ചില്ല” എന്ന് ഒരാൾ കുറിച്ചപ്പോൾ, “ഇറങ്ങാൻ ഞാനാണെങ്കിൽ പോലും അവൻ്റെ കൈ പിടിക്കില്ലായിരുന്നു. സാധാരണ ഭാര്യ-ഭർത്താക്കന്മാരുടെ രീതി” എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. “ലൈക്ക് ചെയ്തതിന് ശേഷം അനുഷ്‌കക്ക് ദേഷ്യം വന്നുവെന്ന് തോന്നുന്നു” എന്ന തരത്തിലുള്ള കമൻ്റുകളും ചിലർ പങ്കുവെച്ചു. എന്നാൽ ഇതൊരു വലിയ കാര്യമല്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. “ഈ ചെറിയ ക്ലിപ്പിനെ വലുതാക്കുന്നു, വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു” എന്നും “പാവം വിരാട്” എന്നും ചിലർ കമൻ്റ് ചെയ്തു.

ക്രിക്കറ്റിലെ മിന്നും പ്രകടനം കൊണ്ട് എപ്പോഴും വാർത്തകളിൽ നിറയുന്ന വിരാട് കോഹ്‌ലി, അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ അവ്‌നീത് കൗറിൻ്റെ ഒരു പോസ്റ്റ് ലൈക്ക് ചെയ്തതിലൂടെയാണ് വിവാദത്തിലായത്. പച്ച ടോപ്പും ഷോർട്ട് സ്കർട്ടും ധരിച്ചുള്ള അവ്‌നീത് കൗറിൻ്റെ ചിത്രം വിരാട് ലൈക്ക് ചെയ്തതിനെക്കുറിച്ച് ആരാധകർക്കിടയിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാൽ ഇതിന് വിരാട് നൽകിയ വിശദീകരണം പലരെയും ഞെട്ടിച്ചു.

തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വിരാട് വിശദീകരണം നൽകിയത് ഇങ്ങനെയായിരുന്നു: “എൻ്റെ ഫീഡ് ക്ലിയർ ചെയ്യുമ്പോൾ, അൽഗോരിതം തെറ്റായി, ഒരു ഇടപെടൽ രേഖപ്പെടുത്തിയിരിക്കാം എന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിന് പിന്നിൽ യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നു. അനാവശ്യമായ ഊഹാപോഹങ്ങൾ നടത്തരുത് എന്ന് അഭ്യർത്ഥിക്കുന്നു, നന്ദി.” എന്നാൽ വിരാടിൻ്റെ ഈ വിശദീകരണം സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്കും മീമുകൾക്കും ആണ് വഴിവെച്ചത്.

ഇതിനിടെ ഗായകൻ രാഹുൽ വൈദ്യ വിരാട് കോഹ്‌ലിയെ പരിഹസിക്കുകയും, തുടർന്ന് വിരാട് രാഹുലിനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്യുകയും ചെയ്തു. “ഞാൻ പറയാൻ ആഗ്രഹിക്കുന്നത്, ഇന്ന് മുതൽ അൽഗോരിതം ഞാൻ ചെയ്യാത്ത നിരവധി ഫോട്ടോകൾ ലൈക്ക് ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ, ഏത് പെൺകുട്ടിയാണെങ്കിലും, ഇത് എൻ്റെ തെറ്റല്ലാത്തതിനാൽ ദയവായി പിആർ ചെയ്യരുത്. ഇൻസ്റ്റാഗ്രാമിൻ്റെ പ്രശ്നമാണോ?” എന്നായിരുന്നു രാഹുൽ വൈദ്യയുടെ പരിഹാസം. ഇതിനുശേഷം രാഹുൽ വൈദ്യയും വിരാടിൻ്റെ ആരാധകരും തമ്മിൽ വാഗ്വാദങ്ങളുണ്ടായി. യുസ്വേന്ദ്ര ചാഹലും ക്രുണാൽ പാണ്ഡ്യയും രാഹുൽ വൈദ്യയെ അൺഫോളോ ചെയ്യുകയും ചെയ്തു. ഈ സംഭവങ്ങൾക്ക് ശേഷമുള്ള വിരാടിൻ്റെയും അനുഷ്‌കയുടെയും ആദ്യത്തെ പൊതു സാന്നിധ്യം ആയതുകൊണ്ട് തന്നെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വൈറലായിക്കൊണ്ടിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *