Your Image Description Your Image Description

കേരള മീഡിയ അക്കാദമി തിരുവനന്തപരം, കൊച്ചി സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസമാണ് കോഴ്‌സ് കാലാവധി. സര്‍ക്കാര്‍ അംഗീകാരമുളള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ തപാല്‍ മുഖേനേയോ, ഓണ്‍ലൈനായോ സമര്‍പ്പിക്കാം. https://forms.gle/DKb3k2LfSv5ZK3Nh6 എന്ന ലിങ്കിലൂടെയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 10 ഫോണ്‍: കൊച്ചി 8281360360, തിരുവനന്തപുരം 9447225524. അപേക്ഷ അയക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി-30, 0484 2422275. വെബ്‌സൈറ്റ് www.keralamediaacademy.org

(പിആര്‍/എഎല്‍പി/1221)

Leave a Reply

Your email address will not be published. Required fields are marked *