Your Image Description Your Image Description

ഇസ്ലാമാബാദ്: പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ മേധാവി ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലികിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിമയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ നടപടിക്ക് ഒരുങ്ങുന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്റെ ഈ നീക്കം.

ആദ്യമായാണ് ഐഎസ്‌ഐ മേധാവി പാകിസ്താന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി എത്തുന്നത്.ദേശീയ സുരക്ഷ, വിദേശനയം, തന്ത്രപരമായ കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രധാന ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുക എന്നതാണ് അസിം മാലികിന്റെ അധിക ചുമതല.

 

Leave a Reply

Your email address will not be published. Required fields are marked *