ഒമാനിൽ വേ​ന​ല്‍ക്കാ​ല​ത്ത് വൈ​ദ്യു​തി ബി​ല്ലി​ൽ നി​ര​ക്ക് ഇ​ള​വ്

വേ​ന​ല്‍ക്കാ​ല​ത്ത് വൈ​ദ്യു​തി ബി​ല്‍ ഉ​യ​രി​ല്ല. മേ​യ് മു​ത​ല്‍ ആ​ഗ​സ്ത് വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്ക് നി​ശ്ചി​ത നി​ര​ക്കു​ക​ള്‍ നി​ര്‍ണ​യി​ച്ച് പ​ബ്ലി​ക് സ​ര്‍വി​സ​സ് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ.​പി.​എ​സ്.​ആ​ര്‍) ഉ​ത്ത​ര​വി​റ​ക്കി. താ​മ​സ കെ​ട്ടി​ട​ങ്ങ​ളി​ലെ ബേ​സി​ക്ക് അ​ക്കൗ​ണ്ടു​ക​ള്‍ക്ക് മാ​ത്ര​മാ​ണ് ഇ​ള​വ് ല​ഭി​ക്കു​ക. പ്ര​വാ​സി​ക​ള്‍ക്ക് സ്വ​ന്തം പേ​രി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ള്‍ക്കും ഒ​മാ​നി​യു​ടെ പേ​രി​ലു​ള്ള ആ​ദ്യ അ​ക്കൗ​ണ്ടി​നും മാ​ത്ര​മാ​യി​രി​ക്കും നി​ര​ക്കി​ള​വ്.

ഈ ​വ​ര്‍ഷം ബേ​സി​ക്ക് വി​ഭാ​ഗ​ത്തി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍, മേ​യ് മാ​സ​ത്തി​ല്‍ 0 മു​ത​ല്‍ 4000 കി​ലോ​വാ​ട്ട് വ​രെ ഉ​പ​യോ​ഗി​ച്ച​വ​ര്‍ക്ക് 15 ശ​ത​മാ​ന​വും 4001 കി​ലോ​വാ​ട്ട് മു​ത​ല്‍ 6000 കി​ലോ​വാ​ട്ട് വ​രെ ഉ​പ​യോ​ഗി​ച്ച​വ​ര്‍ക്ക് 10 ശ​ത​മാ​ന​വും ആ​ണ് ഇ​ള​വ് ല​ഭി​ക്കു​ക. എ​ന്നാ​ല്‍, ജൂ​ണ്‍, ജൂ​ലൈ, ആ​ഗ​സ്ത് മാ​സ​ങ്ങ​ളി​ല്‍ 0 മു​ത​ല്‍ 4000 കി​ലോ​വാ​ട്ട് വ​രെ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്ക് 20 ശ​ത​മാ​ന​വും 4001 കി​ലോ​വാ​ട്ട് മു​ത​ല്‍ 6000 കി​ലോ​വാ​ട്ട് വ​രെ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്ക് 15 ശ​ത​മാ​ന​വും ഇ​ള​വ് ല​ഭി​ക്കും. ക​ന​ത്ത ചൂ​ട് ഉ​യ​രു​ന്ന പ​ശ്ചാ​ത​ല​ത്തി​ൽ വ​രും മാ​സ​ങ്ങ​ളി​ൽ വൈ​ദ്യു​ത ഉ​പ​യോ​ഗം വ​ർ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​ത് ഉ​യ​ർ​ന്ന ബി​ല്ലി​നും ഇ​ട​യാ​ക്കും.

More From Author

Leave a Reply

Your email address will not be published. Required fields are marked *