Your Image Description Your Image Description

വേടന് പിന്തുണയുമായി നടി സബീറ്റ ജോർജ്‍. ലഹരി ഉപയോഗിക്കുന്നത് നല്ലതാണ് എന്നൊന്നും താൻ പറയുന്നില്ലെന്ന് പറഞ്ഞ സബീറ്റ ഇപ്പോഴാണോ വേടന്റെ മാലയിലെ പുലിപ്പല്ല് കാണുന്നതെന്നും ചോദിച്ചു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘സിന്തറ്റിക് ഡ്രഗ് ഉപയോഗിക്കുന്നില്ല എന്നു പറഞ്ഞു. ഉപയോഗിച്ചതിന് തെളിവുമില്ല. എന്നുവെച്ച് റോഡിലൂടെ കഞ്ചാവുമടിച്ച് തേരാപാരാ നടക്കുന്നത് ഭയങ്കര സംഭവം ആണെന്നു വിചാരിക്കുന്ന ആളല്ല ഞാൻ. തേങ്ങാ ഉടയ്ക്കുന്ന ഒരു വെട്ടുകത്തി എന്റെ അടുക്കളയിലും ഉണ്ട്. ഇനി അതൊക്കെ പ്രശ്നമാകുമോ എന്നറിയില്ല. പിന്നെ എലീടെ പല്ലോ, പുലീടെ പല്ലോ അങ്ങനെ എന്തോ കേട്ടു. എത്രയോ സ്റ്റേജുകളിൽ ഈ പുലിയുടെ പല്ലുള്ള ലോക്കറ്റുമായി ഈ ആർട്ടിസ്റ്റ് പെർഫോം ചെയ്തിരിക്കുന്നു. ഞാൻ തന്നെ ഒരു പതിനഞ്ച് വീഡിയോ എങ്കിലും കണ്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും പല സന്ദർഭങ്ങളിലുമായി. അന്നൊന്നും ആരും ഈ പുലിപ്പല്ലിനെപ്പറ്റിയോ എലിപ്പല്ലിനെപ്പറ്റിയോ വിഷമിക്കുകയോ പുറകേ നടന്ന് ആ വ്യക്തിയെ ക്രൂശിക്കുകയോ ഒന്നും ചെയ്തിട്ടില്ല. പുച്ഛം ആണ് ഇപ്പോൾ തോന്നുന്ന വികാരം‘, എന്നാണ് സബീറ്റ വീഡിയോയിൽ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *