Your Image Description Your Image Description

ഡല്‍ഹി: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട കെ.എം. എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കേരള ഹൈക്കോടതി ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന ചൂണ്ടിക്കാട്ടിയാണ് കെ.എം.എബ്രഹാം സുപ്രീം കോടതിയെ സമീപിച്ചത്.

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍.മുംബൈയിലും തിരുവനന്തപുരത്തുള്ള ഫ്ലാറ്റുകളുടെ ഇഎംഐ, കൊല്ലത്തെ ഷോപ്പിംഗ് മാൾ, ഭാര്യയുടെയും മക്കളുടെയും സ്വത്ത് വിവരങ്ങൾ സിവിൽ സർവീസ് സെപ് പ്രകാരം മറച്ചുവച്ചു എന്നിവയായിരുന്നു ആരോപണങ്ങൾ.

 

Leave a Reply

Your email address will not be published. Required fields are marked *