Your Image Description Your Image Description

തിരുവനന്തപുരം : ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ഉറപ്പുവരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഭിന്നശേഷി കുട്ടികൾക്ക് പഠന-പരിശീലനം നൽകുന്നതിന് വഴുതക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റോട്ടറി ഇൻസ്റ്റിട്ട്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് സ്പെഷ്യൽ കെയറിൽ പുതുതായി നിർമ്മിച്ച പ്ലേ പാർക്കിന്റെയും നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റിന്റേയും ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സ്കൂൾ ​ഗെയിംസ് സംഘടിപ്പിച്ചപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നു. ഭിന്നശേഷി കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളുടെ പ്രശ്നങ്ങൾ പരിശോധിച്ച് ആവശ്യമായ സഹായം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്കൂൾ പ്രവർത്തന വീഡിയോയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. സ്ഥാപനത്തിലെ വിദ്യാർത്ഥിനിയും ദേശീയ പുരസ്‌കാര ജേതാവുമായ അനന്യ ബിജേഷ് ചടങ്ങിൽ ​ഗാനം ആലപിച്ചു. അനന്യ ബിജേഷിനെ മന്ത്രി അനുമോദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *