Your Image Description Your Image Description

സന്ദീപ് വാര്യർ , ദിവസവും എന്റെഎങ്കിലും ഒക്കെ തന്റെ ഫേസ്ബുക് പേജിൽ എഴുതിക്കൂട്ടി തൻ ആക്റ്റീവ് ആണെന്ന് കാണിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് രാജ്യത്തിൻറെ പ്രധാനമന്ത്രിക്കുമ്മ ഇന്ത്യൻ സൈന്യത്തിനും എങ്ങനെ പാകിസ്താനുമായുള്ള പ്രശ്ങ്ങൾ മാനേജ് ചെയ്യണം എന്ന് ഉപദേശം നൽകുന്നു. ആദ്യം ആ പോസ്റ്റ് ഒന്ന് നോക്കാം, ഉറി സർജിക്കൽ സ്ട്രൈക്കും ബലാകോട്ട് എയർ സ്ട്രൈക്കുമൊന്നും പാക്കിസ്ഥാന്റെ അഹങ്കാരത്തിന് കുറവു വരുത്തിയിട്ടില്ലാത്ത സ്ഥിതിക്ക് കുറച്ചുകൂടി ശക്തമായ വ്യാപകമായ തിരിച്ചടി തന്നെ ആവശ്യമുണ്ട്. ഇത് വാർ മോങ്കറിങ് ഒന്നുമല്ല. എന്നാൽ രാജ്യത്തിൻ്റെ അഭിമാനം സംരക്ഷിക്കേണ്ടതുണ്ട്. ജീവത്യാഗം ചെയ്ത ഇന്ത്യൻ പൗരന്മാരുടെ ചോരയ്ക്ക് പകരം ചോദിക്കേണ്ടതുണ്ട്. അതിന് ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്. 1971 ൽ അമേരിക്കയുടെ ഏഴാം കപ്പൽ പട വന്നിട്ടും പോടാ പുല്ലേ എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ടായിരുന്നു. അന്നും ചൈന ഒളിഞ്ഞും തെളിഞ്ഞും പാക്കിസ്ഥാനൊപ്പമായിരുന്നു. 140 കോടി ജനങ്ങളുടെ മാർക്കറ്റാണ് ഇന്ത്യ എന്ന ബോധം ചൈനയ്ക്കും വേണം. ഇന്ത്യൻ സമുദ്ര അതിർത്തിയിലൂടെ കടന്നു പോകാൻ കഴിയാത്ത സാഹചര്യം ചൈനീസ് കപ്പലുകൾക്ക് തീർക്കാൻ ഇന്ത്യൻ നാവികസേനക്ക് സാധിക്കും. ചൈനയും മറ്റു രാജ്യങ്ങളുമായുള്ള തർക്കങ്ങളിൽ സമാന നിലപാട് ഇന്ത്യക്കും സ്വീകരിക്കാം. ചൈനയും തുർക്കിയും എന്ത് നിലപാട് സ്വീകരിച്ചാലും അത്യന്തികമായി സ്വന്തം പോരന്മാരുടെ ചോരയ്ക്ക് പകരം ചോദിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. അതിൽ നിന്ന് ഒരു തരിമ്പു പോലും പിന്മാറരുത്. ഏതു നഷ്ടവും സഹിക്കാൻ നമ്മൾ തയ്യാറാകണം. ഏതു ത്യാഗവും സഹിക്കാൻ നമ്മൾ തയ്യാറാകണം. ഒരു യുദ്ധമുണ്ടായാൽ കേരളവും യുദ്ധഭൂമിയായി മാറാൻ സാധ്യതയുണ്ട്. നമുക്കും ബംഗറുകൾ വേണം. കൊച്ചി തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളിൽ അടിയന്തരമായി ബംഗറുകൾ പണിയാൻ കേരള സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാവണം. ഇന്നല്ലെങ്കിൽ നാളെ കേരളത്തിന് ഇത് ആവശ്യമായിവരും. വ്യോമാക്രമണ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ജനങ്ങളെ പഠിപ്പിക്കാൻ ഉടൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണം. നാവികസേന ആസ്ഥാനം എന്ന നിലയ്ക്ക് കൊച്ചി വൾനറബിൾ ആണ്. തീർച്ചയായും ശത്രു ലക്ഷ്യം വയ്ക്കുന്ന ഒരു നഗരം കൊച്ചി ആയിരിക്കും. ഇന്ത്യൻ നാവികസേനയും എയർഫോഴ്സും ശത്രുവിനെ നേരിടാൻ സദാ സജ്ജരാണെങ്കിലും നമ്മളും കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. യുദ്ധമുണ്ടായാൽ അത് പഞ്ചാബിലും കാശ്മീരിലും രാജസ്ഥാനിലും ഒതുങ്ങി നിൽക്കും എന്ന് ആരും പ്രതീക്ഷിക്കരുത്. ജയ് ഹിന്ദ് എന്നാണ് വാര്യർ എഴുതിയിരിക്കുന്നത്. ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്, കലിമ ചെല്ലാൻ പറഞ്ഞു തുണി പൊക്കി നോക്കി ഹിന്ദുക്കളെ കൊല ചെയ്ത ഇസ്ലാമിക തീവ്രവാദികളെ പറ്റി രണ്ട് വാക്ക് എഴുതണം വാര്യർ സാറെ? പറ്റില്ല അല്ലെ ?.. അജ്മൽ കാസബിനു മയ്യത്തു നമസ്ക്കാരം നടത്തിയ നാടാണ് കേരളം…..പാകിസ്ഥാൻ ടെലിവിഷൻ ചർച്ചയിൽ പറയുന്ന ഒരു ഭാഗമുണ്ട്…
ചില മാപ്ര്രകളും കോൺഗ്രസ്സും അവരെ സഹായിക്കാൻ ഉണ്ടെന്നു. ഹോ ……. എന്തൊരു കമാൻ്റിങ്ങ് പവറാണ് വാരിയർ ജിക്ക് …… മോദിയോടാണ് പറയുന്നത് വിടരുതവനെ എന്ന്. വാരിയർ ജിക്ക് ഒരു യുദ്ധം വേണം ആ യുദ്ധത്തിൽ നിന്നും ചില ഇരവാദ കോണ്ടൻ്റുകൾ ഉണ്ടാക്കി മുതലെടുക്കണം എന്നൊക്കെ ആഗ്രഹം കാണും. പക്ഷെ എന്തു ചെയ്യാം ….. തീരുമാനമെടുക്കേണ്ടത് മോദിയും ടീമുമാണല്ലോ? അവർ യുദ്ധം ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്തെന്നു വരാം.. യുദ്ധം ചെയ്തില്ലെങ്കിൽ വാർമോങ്ങറിങ്ങുമായി വന്നേക്കരുത്.
ഇനി ഓഫ് ടോപ്പിക്കായി ഒരു കാര്യം പറയാം. ഏഴാം കപ്പൽ പടയും തള്ളുമൊക്കെ പഴയ കഥയല്ലേ? പഹൽഗാമിനെക്കാൾ വലിയ ആക്രമണമായിരുന്നല്ലോ മുംബൈ ആക്രമണം. ?167 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കുപറ്റി. അഭിമാനസ്തംഭങ്ങൾക്ക് തീ വെച്ചു. അതിന് കോൺഗ്രസ് ചെയ്തതെന്താണ്? യുദ്ധം ചെയ്തോ? ഇല്ലല്ലോ? അന്ന് മരിച്ച ഇന്ത്യക്കാർക്ക് അഭിമാനം ഉണ്ടായിരുന്നില്ലേ? പകരം കോൺഗ്രസ് ചെയ്തത് ആ സംഭവത്തിലും കാവി ഭീകരത നരേഷൻ ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു. അതുകൊണ്ട് ഇന്നത്തെ ഭരണാധികാരികളെ ഉപദേശിക്കാൻ വരാതെ പഴയ കാലത്തെ കോൺഗ്രസ് ഭരണാധികാരികൾക്ക് മാവാട്ടിക്കൊടുക്ക്……. അതാ വാര്യർക്ക് നല്ലത്.ബി ജെ പിയുടെയും രാജ്യത്തിൻ്റെയും കാര്യം അവർ നോക്കിക്കൊള്ളും….

Leave a Reply

Your email address will not be published. Required fields are marked *