Your Image Description Your Image Description

ഇന്ത്യയിലെ എംജി മോട്ടോഴ്‌സിന്റെ വാഹന നിരയിലേക്ക് അടുത്തതായി എത്തിക്കാനൊരുങ്ങുന്ന വാഹനമാണ് മജസ്റ്റര്‍. പ്രീമിയം എസ്‌യുവി ശ്രേണി ലക്ഷ്യമാക്കി എത്തുന്ന ഈ വാഹനം മെയ് മാസത്തില്‍ അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. എംജി മോട്ടോഴ്‌സ് മുമ്പ് പ്രദര്‍ശനത്തിന് എത്തിച്ചിട്ടുള്ള ഫുള്‍ സൈസ് എസ്‌യുവി മോഡലായ മാക്‌സസ് ഡി90 മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുങ്ങുന്ന ഈ വാഹനത്തിന് ഇന്ത്യയിലെ എംജി ശ്രേണിയില്‍ ഗ്ലോസ്റ്ററിനും മുകളിലായിരിക്കും സ്ഥാനമെന്നാണ് വിലയിരുത്തലുകള്‍. ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് ഈ വാഹനം ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. എംജിയുടെ പല സിഗേന്ച്ചര്‍ ഭാവങ്ങളും ആവാഹിച്ചാണ് ഈ വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബ്ലാക്ക് ഗ്രില്ല്, സ്പ്ലിറ്റ് ഹെഡ്ലൈറ്റുകള്‍, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ്, ബ്ലാക്ക് ക്ലാഡിങ്, ഡയമണ്ട് കട്ട് 5 സ്പോക് 19 ഇഞ്ച് അലോയ് വീലുകള്‍, രണ്ട് എല്‍.ഇ.ഡി. ടെയ്ല്‍ ലൈറ്റുകള്‍, ഗ്ലോസ്ബ്ലാക് പ്ലാസ്റ്റിക് റിമ്മിലെ മോറിസ് ഗാരേജ് ബാഡ്ജിങ്, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് നല്‍കിയ റിയര്‍ ബമ്പര്‍, ഇരട്ട എക്സഹോസ്റ്റ് ഔട്ട്ലറ്റുകള്‍ എന്നിവാണ് പുറംമോടി കൂട്ടുന്നത്. വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച് സ്‌ക്രീന്‍, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വയര്‍ലെസ് ആന്‍ഡ്രോയ്ഡ് ഓട്ടോ ആന്‍ഡ് ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ്, ഹീറ്റഡ്- കൂള്‍ഡ് സൗകര്യങ്ങളും മസാജ് ഫീച്ചറുകളുമുള്ള ഡ്രൈവര്‍ സീറ്റ്, ത്രീസോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 12 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ഇലക്ട്രിക് ടെയില്‍ഗേറ്റ് എന്നിവയാണ് ഇന്റീരിയറിലുള്ളത്. 360 ഡിഗ്രി ക്യാമറ, പാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ലെവല്‍ 2 അഡാസ് ഫീച്ചറുകള്‍ എന്നിവയാണ് ഇതില്‍ സുരക്ഷയൊരുക്കുന്നത്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുകയന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇത് 216 എച്ച്പി പവറും 479 എന്‍എം ടോര്‍ക്കുമായിരിക്കും ഉത്പാദിപ്പിക്കുക. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് മജസ്റ്ററില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം ഉള്‍പ്പെടെയുള്ളവയും മജസ്റ്ററിന്റെ കരുത്ത് വര്‍ധിപ്പിക്കും. ടൊയോട്ട ഫോര്‍ച്യൂണര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളോട് മത്സരിക്കാനാണ് മജസ്റ്റര്‍ ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *