Your Image Description Your Image Description

പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും ഓരിയിടൽ കേൾക്കുമ്പോൾ തോന്നും മുഖ്യമന്ത്രി അത്താഴ വിരുന്ന് നല്കാൻ മുട്ടിയിരിക്കുകയാണെന്ന് . മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിയാത്ത കാര്യമാണ് ഇന്നലെ ഗവർണർ മാർക്ക് ക്ലിഫ് ഹൗസിൽ നല്കാനിരുന്ന അത്താഴ വിരുന്ന് മാമാങ്കം .

ഇങ്ങനെയും ആളുകളെ താറടിക്കാൻ ശ്രമിക്കുമോ ? പ്രതിപക്ഷ നേതാവ് വിഡ്ഢിവേഷം കെട്ടുന്നത് സോപാവികം , മാധ്യമങ്ങൾ അങ്ങനെയാണോ ? കേരള, പശ്ചിമബംഗാൾ, ഗോവ ഗവർണർമാരെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ക്ളിഫ് ഹൗസിൽ അത്താഴ വിരുന്നിന് ക്ഷണിച്ചെന്നും അവർ പിന്മാറിയെന്നുമാണ് ഒടുവിൽ ചില മാധ്യമങ്ങൾ പുറത്തുവിട്ട വാർത്ത .

അത്തരമൊരു അത്താഴ വിരുന്നിനെക്കുറിച്ച് അറിയില്ലെന്നും പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുഖ്യമന്ത്രി ഇന്നലെ എറണാകുളത്തായിരുന്നു. ഗോവ ഗവർണർ ശ്രീധരൻ പിള്ളയും പറഞ്ഞു അദ്ദേഹം അറിഞ്ഞില്ലന്നും , അദ്ദേഹത്തെ ആരും വിളിച്ചില്ലന്നും .

തന്നെ അത്തരമൊരു വിരുന്നിന് ക്ഷണിച്ചിട്ടില്ലെന്നാണ് മാധ്യമങ്ങൾ ചോദിച്ചതിന് പി.എസ്.ശ്രീധരൻപിള്ള നൽകിയ മറുപടി , ശ്രീധരൻ പിള്ളയ്ക്ക് കള്ളം പറയേണ്ട കാര്യമില്ലല്ലോ .. മാത്രമല്ല പ്രതിപക്ഷനേതാവ് ഇതേക്കുറിച്ച് നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും കാള പെറ്റുവെന്ന് കേട്ടാൽ കയറെടുക്കുന്ന രീതി അപക്വമാണെന്നും കുറ്റപ്പെടുത്തി.

ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് കൊൽക്കത്തയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇതേക്കുറിച്ച് അറിയില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസും വ്യക്തമാക്കി. കേരള രാജ്ഭവൻ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടുമില്ല. ജനിക്കാത്ത കുഞ്ഞിന്റെ ജാതകം എഴുതേണ്ടന്ന് കരുതിയായിരിക്കണം കേരള രാജ്ഭവൻ മൗനം പാലിച്ചത് .

അതിനിടെ, ഗവർണർമാരെ അത്താഴ വിരുന്നിനു ക്ഷണിച്ച മുഖ്യമന്ത്രിയുടെ നടപടി സി.പി.എം- ബി.ജെ.പി അന്തർധാരയാണ് തുറന്നു കാട്ടുന്നതെന്ന ആരോപണമാണ് കാള പെറ്റന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന വിഡ്ഢി സതീശൻ പറഞ്ഞത് .

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയുമായുള്ള ബാന്ധവം ഉറപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അതിന്റെ ഭാഗമായാണ് ഡൽഹിയിൽ നിർമ്മല സീതാരാമനും കേരള ഗവർണർക്കും ബ്രേക്ക് ഫാസ്റ്റ് നൽകിയതെന്നും വച്ചങ് കാച്ചി , കിടക്കട്ടെ ഒരുമുഴം മുൻപേ .

ഇത്രയുമായപ്പോൾ മൂപ്പിള തർക്കത്തിൽ ചെന്നിത്തലയും പ്രസ്താവനയുമായി പത്രം ഓഫീസുകളിലേക്കോടി . ഗവർണർമാരെ അസാധാരണ വിരുന്നിന് വിളിച്ച മുഖ്യമന്ത്രി കേരളത്തിൽ ബി.ജെ.പി -സി.പി.എം അന്തർധാര ശക്തമാക്കാനാണ് ശ്രമിക്കുന്നതെന്ന് എഴുതി കൊടുത്ത് സതീശനെ കടത്തിവെട്ടി .

Leave a Reply

Your email address will not be published. Required fields are marked *