Your Image Description Your Image Description

തിരുവനന്തപുരം: കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിക്ക് അസാധാരണ വിലക്കേർപ്പെടുത്തി സിപിഎം കേരളഘടകം. കഴിഞ്ഞ 19ന് ചേർന്ന യോഗത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ശ്രീമതിയെ വിലക്കിയത്.

കേന്ദ്രകമ്മിറ്റി അംഗമെന്നനിലയിൽ കേരളത്തിലെ നേതൃയോഗങ്ങളിൽ പങ്കെടുക്കാൻകഴിയില്ലെന്ന് യോഗത്തിൽ പിണറായി വിജയൻ പറഞ്ഞു. മധുര പാർട്ടികോൺഗ്രസിൽ ശ്രീമതിക്ക് പ്രായപരിധി ഇളവ് അനുവദിച്ചിരുന്നു. മുഖ്യമന്ത്രിക്കും മുഹമ്മദ് യൂസഫ് തരിഗാമിക്കും ഇളവ് നൽകിയിരുന്നു.

നിങ്ങൾക്ക് കേന്ദ്ര കമ്മറ്റിയിലാണ് ഇളവ് നൽകിയത്. ആ ഇളവ് വെച്ച് സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കേണ്ടതില്ല എന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചത്. ഇതോടെ കഴിഞ്ഞ ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ പികെ ശ്രീമതി പങ്കെടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *