Home » Blog » Kerala » മമതയുടെ കോട്ടയിൽ താമര വിരിയുന്നു; ബംഗാളിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് സുവേന്ദു അധികാരി
Suvendu-Adhikari-680x450

പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്. സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയെ തിരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശിച്ച പേര് ബിജെപി നിയമസഭാ കക്ഷി യോഗം അംഗീകരിക്കുകയായിരുന്നു. ദീർഘകാലമായി ബംഗാൾ രാഷ്ട്രീയത്തിൽ ബിജെപിയുടെ മുഖമായിരുന്ന സുവേന്ദു അധികാരിയുടെ പേര് ഹൈക്കമാൻഡിന് വേണ്ടി അമിത് ഷായാണ് മുന്നോട്ട് വെച്ചത്. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ നന്ദിഗ്രാമിൽ പരാജയപ്പെടുത്തിയ ചരിത്രമാണ് സുവേന്ദുവിനുള്ളത്. നിയമസഭയിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ പ്രവർത്തിച്ചു. ബംഗാളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബിജെപി മുഖ്യമന്ത്രി ഭരണമേൽക്കുന്നത്.