Your Image Description Your Image Description

തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ എറണാകുളം ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് മൂന്നു മാസം ദൈർഘ്യമുള്ള ഡാറ്റ എൻട്രി, ഡി.ടി.പി കമ്പ്യൂട്ടർ കോഴ്സുകളുടെ സൗജന്യ പരിശീലനം മേയ് 17 ന് രാവിലെ 10 മണിക്ക് ആരംഭിക്കും.

18 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. ഡിടിപി കോഴ്സിന് ഡാറ്റാ എൻട്രിയോ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.

പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് നിയമാനുസൃതം സ്റ്റൈപ്പന്റ് ലഭിക്കും. താൽപര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 15 വൈകിട്ട് 4.30 നു മുൻപ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *