Your Image Description Your Image Description

മുംബൈ: കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖിക്ക് വധഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണിസന്ദേശമെത്തിയത്. സംഭവത്തില്‍ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചു. അച്ഛന്‍ കൊല്ലപ്പെട്ടതുപോലെ തന്നെ മകനും കൊല്ലപ്പെടുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്.

10 കോടി രൂപ ആവശ്യപ്പെട്ടതായും മുംബൈ പോലീസ് പറയുന്നു. ഓരോ ആറുമണിക്കൂറിലും ഇത്തരത്തിലുള്ള ഭീഷണിസന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുമെന്നും ഇ-മെയില്‍ സന്ദേശത്തിലുണ്ട്. സീഷാന്‍ സിദ്ദിഖിയുടെ പരാതിക്ക് പിന്നാലെ പോലീസ് വസതിയിലെത്തി മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *