Your Image Description Your Image Description

തൃശൂര്‍: വന്‍കിട കമ്പനികള്‍ ജി എസ് ടിക്ക് പുറമെ വി എസ് ടി -അഥവാ വീണ സര്‍വീസ് ടാക്സും അടയ്ക്കേണ്ട ഗതികേടിലാണെന്ന് ബി.ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. വികസിത കേരള കണ്‍വന്‍ഷന്‍ പൂര്‍ത്തിയാകുന്നതോടെ കേന്ദ്രവും കേരളവുമായുള്ള സുവര്‍ണ ഇടനാഴി രൂപപ്പെടുത്തുകയാണ് ബി ജെ പിയുടെ ലക്ഷ്യം. എംഎല്‍എയുടെയും മന്ത്രിയുടെയും പണി ഏറ്റെടുക്കാന്‍ സന്നദ്ധമാണ്. കേന്ദ്രത്തില്‍നിന്നും എത്ര കോടി കിട്ടി എന്നും എങ്ങനെ ചെലവഴിച്ചു എന്നതും സംബന്ധിച്ച് ധവള പത്രം പുറത്തിറക്കണം.

ലഹരിമാഫിയയ്ക്ക് തണല്‍ ഒരുക്കുകയാണ് കേരളം ലഹരി കേസുകളില്‍. പഞ്ചാബ് ആയിരുന്നു മുന്‍പന്തിയില്‍ 9000 കേസുകള്‍. കേരളത്തില്‍ അത് മൂപ്പതിനായിരമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. കേരളത്തിന്റെ ഒന്നാമത്തെ ശാപം പിണറായി വിജയനാണെങ്കില്‍ രണ്ടാമത്തെ ശാപം പൂജ്യത്തിന്റെ വില അറിയാത്ത ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ്. ഒരു തരി നാണം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ചേനെ.

ലോകം കേരളത്തെ അത്ഭുതത്തോടെ നോക്കുന്നത് പിണറായിയുടെ വൈഭവം കൊണ്ടല്ല. പ്രകൃതി ഭംഗിയും കര്‍ഷകരുടെ അധ്വാനവും ഒക്കെയാണ് ഇതിന് കാരണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഒമ്പതു വര്‍ഷത്തിന്റെ ആഘോഷമാണ് നടക്കുന്നത്. ഈ ഉത്സവ മാമാങ്കം പാര്‍ട്ടിയുടെ അടിയന്തരച്ചടങ്ങുകളുടെ സൂചനയാണ്. നിലവില്‍ പാര്‍ട്ടി ഐ.സി.യുവിലാണെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *