Your Image Description Your Image Description

അരിമ്പൂർ ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം എം എൽ എ മുരളി പെരുനെല്ലി നിർവ്വഹിച്ചു. ഓഫീസ് കെട്ടിടം മനോഹരമായാൽ മാത്രം മതിയാകില്ല പ്രവർത്തനങ്ങൾ കൂടി മനോഹരമാക്കാൻ കഴിയണമെന്നും എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സർവ്വ മേഖലകളിലുള്ള വികസനമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത് അതിൽ ജാതി, മത, ലിംഗ ഭേദമില്ല. ലഹരി ഉപയോഗത്തിന്റെ വിപത്ത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനം വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് നടത്തിവരുന്നത് അതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്നും എം എൽ എ കൂട്ടിച്ചേർത്തു.

2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചിലവഴിച്ചാണ് പഞ്ചായത്ത് ഓഫീസ് നവീകരിച്ചത്. ആർട്ട്കോ ലിമിറ്റഡാണ് നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ചടങ്ങിൽ സംസ്ഥാനത്തെ മികച്ച അങ്കണവാടി ഹെൽപ്പർക്കുള്ള അവാർഡ് ലഭിച്ച ആനീസ് ബാബുവിനെയും ആർട്ട്കോ ലിമിറ്റഡ് പ്രതിനിധിയേയും ആദരിച്ചു.

അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, അധ്യക്ഷത വഹിച്ച ചടങ്ങിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശിധരൻ വിശിഷ്ടാതിഥിയായി. വൈസ് പ്രസിഡന്റ് സി.ജി സജീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ വി.എൻ സുർജിത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻദാസ്, കവി രാവുണ്ണി, സെക്രട്ടറി റെനി പോൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ, സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date

Leave a Reply

Your email address will not be published. Required fields are marked *

Related Posts