Your Image Description Your Image Description

മനുഷ്യൻ വലിയ വികാര ജീവിയാണ് അല്ലെ …സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമൊക്കെ ഒരുപാട് ഇഷ്ട്ടപ്പെടുന്നവരാണ് നമ്മൾ. പക്ഷെ ഇപ്പോൾ അടുത്തകാലത്തായി വാട്ട്‌സ്ആപ്പിൽ വൈറൽ ആയ ഒരു വീഡിയോക്ക് പിന്നിലെ കഥ ചിലപ്പോൾ നിങ്ങളെ ഒന്ന് വേദനിപ്പിച്ചേക്കാം..

ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയ 40 വയസ്സുള്ള ഒരു വ്യക്തി, തന്റെ പങ്കാളിയെ അന്വേഷിക്കാത്ത ഒരിടവുമില്ല. എന്നാൽ ഒടുവിൽ അയാൾ ആഗ്രയിലെ താജ്മഹലിൽ വെച്ച് മറ്റൊരാളോടൊപ്പം ഭാര്യയെ കണ്ടെത്തുകയായിരുന്നു. കാണാതായതല്ല മറിച്ച് ഭാര്യ ഒളിച്ചോടിയതാണെന്ന് അറിഞ്ഞപ്പോൾ സ്തബ്ധനായി പോയി ആ യുവാവ്.

ഏപ്രിൽ 15 ന് ഒരു കുടുംബ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയ അഞ്ജും എന്ന തന്റെ ഭാര്യയെ കാണാതായതായി ഭർത്താവ് ഷാക്കിർ പോലീസിൽ പരാതി നൽകിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

“ഒരു കുടുംബ വിവാഹത്തിനായി പോയിരുന്ന ഷാക്കിർ ഏപ്രിൽ 15 ന് തിരിച്ചെത്തിയപ്പോൾ വീട് പൂട്ടിയിരിക്കുന്നതും ഭാര്യയും നാല് കുട്ടികളും ഇല്ലാത്തതും കണ്ടു,” പരാതിക്കാരനെ ഉദ്ധരിച്ച് എസ്എച്ച്ഒ ഗുപ്ത പറഞ്ഞു.

ദിവസങ്ങളോളം നടത്തിയ തിരച്ചിലുകൾ പരാജയപ്പെട്ടതിനു ശേഷം, ഷാക്കിറിന്റെ ബന്ധു ഒരു വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് വീഡിയോ കാണിക്കുകയും, അതിൽ കാണാതായ അഞ്ജുമിനെ താജ്മഹലിൽ ഒരു അജ്ഞാത പുരുഷനോടൊപ്പം കാണുകയും ചെയ്തു.
അതേസമയം തന്റെ ഭാര്യ ഒളിച്ചോടിയത് അയാൾ ജോലി ചെയ്തിരുന്ന കൊമേഴ്‌സ്യൽ ഏരിയയിൽ നിന്നുള്ള ഒരാളുടെ കൂടെയാണെന്ന് തിരിച്ചറിഞ്ഞ ഷാക്കിറിന്റെ അവസ്ഥ വിവരിക്കാനാകാത്തതാണ്

Leave a Reply

Your email address will not be published. Required fields are marked *