Your Image Description Your Image Description

ബിസിസിഐ പുറത്താക്കിയതിന് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ സഹപരിശീലകനായി എത്തിയിരിക്കുകയാണ് അഭിഷേക് നായർ. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലക സ്ഥാനത്തുനിന്ന് ബിസിസിഐ അഭിഷേക് നായരെ നീക്കം ചെയ്തത്. പരിശീലക സംഘത്തിലെ അഭിഷേകിന്റെ റോള്‍ എന്താണെന്നത് ടീം വ്യക്തമാക്കിയിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ കൊൽക്കത്ത ടീമിനൊപ്പം അഭിഷേക് ഉണ്ടായിരുന്നു.

കൊൽക്കത്തയുടെ അസിസ്റ്റന്റ് കോച്ചായി തന്നെയായിരിക്കും അദ്ദേഹം ചാർജേറ്റെടുക്കുക എന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്പിന്നർ വരുൺ ചക്രവർത്തി അഭിഷേകിനൊപ്പമുള്ള ചിത്രം ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായി നൽകിയതോടെയാണ് അദ്ദേഹം തിരികെ കെകെആറിനൊപ്പം ചേർന്നേക്കുമെന്ന ചർച്ചശക്തമായത്.

അഭിഷേക് നായരെ കൂടാതെ ഫീൽഡിങ് പരിശീലകൻ ടി. ദിലീപിനെയുമാണ് ബിബിസിഐ പുറത്താക്കിയത്. ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നടപടി. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീന്റെ വലം കൈയായിരുന്നു സഹ പരിശീലകൻ അഭിഷേക് നായർ. കഴിഞ്ഞ വര്‍ഷം ടി20ലോകകപ്പ് വിജയത്തിന് ശേഷം രാഹുല്‍ ദ്രാവിഡിന് പകരം ഗൗതം ഗംഭീർ പരിശീലകനായി എത്തിയപ്പോഴാണ് സഹ പരിശീലകനായി അഭിഷേക് നായർ കൂടെ എത്തിയത്. ടി ദിലീപ് രാഹുല്‍ ദ്രാവിഡിന് കീഴിലും ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകനായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പാണ് ബിസിസിഐ ഇവരെ പുറത്താക്കിയത്. ജൂണ്‍ 20 മുതലാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയും ഇന്ത്യൻ കൈവിട്ടിരുന്നു. അഭിഷേക് നായരെ പുറത്താക്കാൻ ടീമിലെ ഒരു ഉന്നതൻ ഇടപെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ട്

Leave a Reply

Your email address will not be published. Required fields are marked *