Your Image Description Your Image Description

ദിവ്യ എസ് അയ്യറുടെ വാർത്തകൾ കഴിഞ്ഞ കുറെ ദിവസമായി സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ് കേവലം ഒരു സഹപ്രവർത്തകനിൽ കണ്ട നന്മ വിളിച്ചു പറഞ്ഞതിനാണ് ദിവ്യ s അയ്യർ എന്ന സ്ത്രീ ഇത്രയും വേട്ടയാടപ്പെടുന്നത്. അതും അവർ കേവലം ഒരു സ്ത്രീ മാത്രമല്ല എന്ന് ഓർക്കണം ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥ കൂടിയാണ്. ശബരീനാഥന്റെ ഭാര്യയായിരുന്നു കൊണ്ട് കോൺഗ്രസ് നേതൃത്വത്തിന് അവഹേളിക്കുന്ന തരത്തിൽ ഇടതുപക്ഷ നേതാക്കന്മാരെ പുകഴ്ത്തി സംസാരിച്ചു എന്ന തരത്തിലാണ് കോൺഗ്രസുകാർ ഈ വിഷയം ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ അതേസമയം ഐഎഎസ് ഉദ്യോഗസ്ഥർ സർവീസിൽ ഇരുന്നുകൊണ്ട് ഒരു പാർട്ടിക്കും അനുകൂലമായി യാതൊരുതര പ്രസ്താവനകളും നടത്താൻ പാടില്ല എന്ന തരത്തിലുള്ള നിയമമാണ് കോൺഗ്രസുകാർ ഇതിനെതിരെ പടവാൾ ആയി എടുത്ത് പ്രയോഗിക്കുന്നത്. പക്ഷേ കണ്ണുപടി ഇതൊന്നുമല്ല കോൺഗ്രസ് ധർമ്മപതി ഒരു ഇടതുപക്ഷ സഹയാത്രികനെ അഭിനന്ദിച്ചു എന്നുള്ളത് തന്നെയാണ് എന്ന് പകൽപോലെ വ്യക്തമാണ്. വളരെ നികൃഷ്ടമായ രീതിയിലാണ് ദിവ്യ എസ് അയ്യർ എന്ന ഐഎഎസ് ഉദ്യോഗസ്ഥയെ കഴിഞ്ഞ ദിവസം കോൺഗ്രസ്സുകാർ വലിച്ചു കീറിയത്. അവരുടെ പദവിയും സ്ത്രീയെന്ന പരിഗണനയും ഒക്കെ മാറ്റി വച്ചിട്ട് വളരെ മോശപ്പെട്ട വാക്കുകളാണ് രാഹുൽമാൻ കൂട്ടത്തിലും കെ മുരളീധരനും ഉൾപ്പെടെ വിപനേരെ പ്രയോഗിച്ചത് ഒരു ഘട്ടത്തിൽ ശബരീനാഥ് പോലും കോൺഗ്രസ് സമ്മർദ്ദത്തിന് വഴങ്ങി ദിവ്യയെ കൈവിട്ടു. ഒരു കലാകാരി എന്ന നിലയിലോ ഒരു മനുഷ്യസ്നേഹി എന്ന നിലയിലോ പ്രവർത്തിക്കാൻ കഴിയാത്ത തരത്തിൽ ദിവ്യയെ പൂട്ടാനുള്ള തത്രപാടിലാണ് കോൺഗ്രസ് നേതൃത്വം സർവീസ് ചട്ടം ലഭിച്ചു എന്ന് ആരോപിച്ച് ദിവ്യക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് നേതാക്കന്മാർ. കോൺഗ്രസിന്റെ മൂന്നാംകിട നേതാക്കന്മാരുടെ വായിൽ നിന്ന് വന്ന അനാവശ്യങ്ങളെ ശക്തമായ ഭാഷയിൽ സ്വന്തം നിലപാടിലുറച്ചു നിൽക്കുമെന്ന് പറഞ്ഞുകൊണ്ട് പ്രതിരോധിച്ചതിനാണ് ഇപ്പോൾ ഇത്തരം പരാതിയുമായി കോൺഗ്രസ് നേതൃത്വം മുന്നോട്ടുപോകുന്നത്. ദിവ്യ ഇതാദ്യമായിട്ടല്ല സ്വന്തം സഹപ്രവർത്തകരോടുള്ള മനുഷ്യസഹജീവി സ്നേഹം പങ്കുവെ യ്ക്കുന്നത്. ഇത്തരത്തിൽ മുൻപ് അന്താരാഷ്ട്ര വിഴിഞ്ഞം തുറമുഖം സിഇഒ ആയിരുന്ന ഡോക്ടർ ജയകുമാർ പദവി ഒഴിഞ്ഞപ്പോഴും ദിവ്യ ആ മനുഷ്യനിൽ കണ്ട ആത്മാർത്ഥതയും സ്നേഹവും തന്റെ പേജ് വഴി പങ്കുവെച്ചിരുന്നു. ഇതിനുപുറമേ നവീൻ ബാബു എന്ന സഹപ്രവർത്തകന്റെ മരണത്തിൽ കണ്ണുനിറഞ്ഞ് വിതുമ്പി നിന്ന് ആ മനുഷ്യന്റെ ജോലിയോടുള്ള ഉത്തരവാദിത്വവും ആത്മാർത്ഥതയും വിളിച്ചുപറഞ്ഞ ശബ്ദമായും ദിവ്യ നിറഞ്ഞിരുന്നു. അന്ന് ഒരുതരത്തിൽ അത് ഇടതുപക്ഷത്തിന് എതിരെയുള്ള വാക്കുകളായി വേണമെങ്കിൽ പോലും വ്യാഖ്യാനിക്കാമായിരുന്നു കാരണം അതിൽ പ്രതിചേർക്കപ്പെട്ടത് ഒരു ഇടതുപക്ഷ പ്രവർത്തകയായിരുന്നു. അതിനുശേഷം ജില്ലാ കളക്ടറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ആയിരുന്ന സൂസൻ ആ പദവിയിൽ നിന്ന് മാറി പോയപ്പോഴും ദിവ്യ തന്റെ സ്നേഹം പങ്കുവെച്ചു. ഇത്തരത്തിൽ യാതൊരു ഉപേക്ഷവും ഇല്ലാതെ ഉയർന്ന തട്ടുമുതൽ താഴെത്തട്ട് വരെയുള്ള സഹജീവികളോടുള്ള ഏറ്റവും മികച്ച പെരുമാറ്റം കൊണ്ടു തന്നെയാണ് ദിവ്യ ഇത്രയേറെ ജനസ്വീകാര്യയായ കളക്ടർ ആയി ഇതിനകം മാറിയത്. ഭരിക്കുന്നവരും ഭരിക്കപ്പെടുന്ന വരും രണ്ടു തട്ടിൽ നിന്ന് വേർപെട്ട് ആവശ്യങ്ങളും സാധ്യതകളും ഒന്നും പങ്കുവയ്ക്കാതെ ഭരണം നടത്തുന്നതിലും എത്രയോ മികച്ചതാണ് ജനങ്ങൾക്കിടയിൽ ഒരാളായി നിന്നുകൊണ്ട് അവരുടെ പ്രശ്നങ്ങൾ കേട്ട് പരിഹരിക്കാൻ കഴിയുന്നത്. ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടറേറ്റിനുമാണ് കോൺഗ്രസ് പരാതി കൊടുത്തിരിക്കുന്നത്.ഷൂ ലെസ് കെട്ടിക്കൊടുക്കുന്ന തരത്തിലേക്ക് തരംതാഴ്ന്നു എന്ന ഒരു വനിതാ ഐഎഎസ് ഓഫീസറെ അഭിസംബോധന ചെയ്യുന്ന കോൺഗ്രസുകാരുടെ നിലവാരം ഒന്നുകൂടി പരിശോധിക്കേണ്ടതാണ്. ഇത്രയേറെ അരിശം പൂട്ടിട്ട് കാര്യമില്ല കോൺഗ്രസുകാരെ നിങ്ങളെപ്പറ്റി പുകഴ്ത്തി പറയാൻ എന്തെങ്കിലുമൊന്ന് വേണ്ടേ. ഇതിനെയൊക്കെ രാഷ്ട്രീയവൽക്കരിച്ച കോൺഗ്രസുകാരുടെ കണ്ണിലെ മഞ്ഞപ്പിത്തമാണ് ആദ്യം മാറ്റേണ്ടത്..

Leave a Reply

Your email address will not be published. Required fields are marked *