Your Image Description Your Image Description

തിരുവനന്തപുരം : ആശാ വർക്കേഴ്സിന്റെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ചു. 2022 മാ​ർ​ച്ച് ര​ണ്ടി​ലെ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

62 വ​യ​സി​ൽ പി​രി​ഞ്ഞു പോ​ക​ണ​മെ​ന്ന മാർഗരേഖയ്ക്കെതിരെ ആശാ വർക്കേഴ്സ് പ്രതിഷേധിച്ചിരുന്നു. എന്നാൽ വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപ നൽകണമെന്ന ആശമാരുടെ ആവശ്യം അംഗീകരിച്ചില്ല.

സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍ ന​ട​ത്തി​വ​രു​ന്ന രാ​പ്പ​ക​ല്‍ സ​മ​രം 69 -ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.അതെ സമയം, ഓണറേറിയം വർദ്ധിപ്പിക്കണമെന്നതുമടക്കമുള്ള ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *