Your Image Description Your Image Description

2001-ൽ ഇന്ത്യൻ നിരത്തുകളിലെത്തിയ മോഡലുകളിൽ ഒന്നാണ് ഹോണ്ട ഡിയോ. പിന്നീടെത്തിയ എതിരാളികളുമായി ഇന്നും കടുത്ത മത്സരത്തിലാണ് ഡിയോ. പഴയ പ്രതാപം ഇപ്പോൾ ഇല്ലെങ്കിലും ഡിയോ സ്കൂട്ടർ വാഹനപ്രേമികൾക്കിടയിൽ ഒരു വികാരം തന്നെയാണ്. ഇപ്പോഴിതാ കാലാനുസൃതമായ മാറ്റങ്ങളോടെ പുതിയ ഡിയോ 125 പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ.

പുതിയ ഡിസൈൻ രീതികളും കൂടുതൽ ഫീച്ചറുകളുമായാണ് 2025 ഡിയോയുടെ വരവ്. വാഹനത്തിന്റെ അടിസ്ഥാന ഡിസൈനിൽ കമ്പനി കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല. എന്നാൽ പുതിയ ഗ്രാഫിക്സും നിറങ്ങളും നൽകിയിട്ടുണ്ട്. മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക്, പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ സ്പോർട്സ് യെല്ലോ, പേൾ ഇഗ്നിയസ് ബ്ലാക്ക്, ഇംപീരിയൽ റെഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ 2025 ഹോണ്ട ഡിയോ 125 ലഭ്യമാണ്.

ഇന്ധനക്ഷമത വർധിപ്പിക്കുന്ന നൂതന ഐഡ്ലിങ്ങ് സ്റ്റോപ്പ് സിസ്റ്റം സ്കൂട്ടറിൽ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് മറ്റൊരു പ്രത്യേകത. മൈലേജ്, ട്രിപ്പ് മീറ്റർ, റേഞ്ച്, നാവിഗേഷൻ, കോൾ/മെസേജ് അലേർട്ടുകൾ തുടങ്ങിയവ ഇതിലൂടെ അറിയാൻ സാധിക്കും. സ്മാർട്ട് കീയും യുഎസ്ബി ടൈപ്പ്-സി ചാർജിങ്ങ് പോർട്ടും പ്രധാന സവിശേഷതകളാണ്. DLX, H-Smart എന്നീ രണ്ട് വകഭേദങ്ങളിൽ 2025 ഹോണ്ട ഡിയോ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. DLX-ന് 96,749 രൂപയും H-Smart-ന് 1,02,144 രൂപയുമാണ് (എക്സ്-ഷോറൂം) വില.

Leave a Reply

Your email address will not be published. Required fields are marked *