കൊച്ചി: സർക്കാരി ൻ്റെ ജനദ്രോഹപരമായ മദ്യനയത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് നിയമസഭ തിരത്തെടുപ്പിൽ പ്രതിഫലിച്ചതെന്ന് കെ സി ബി സി മദ്യ- ലഹരി വിരുദ്ധസമിതി.
നാടുനീളെ മദ്യശാലകൾ തുടങ്ങാനുള്ള സർക്കാർ നീക്കത്തിന് ഏറ്റ ജനങ്ങളുടെ പ്രതിഷേധമാണ് തിരത്തെടുപ്പ് ഫലത്തിലൂടെ ഉണ്ടായത്.
സംസ്ഥാനത്തെ 14 ജില്ലകളിലും പ്രതിഫലിച്ചതെന്ന് കെസിബിസി മദ്യ- ലഹരി വിരുദ്ധ സമിതി എറണാകുളം -അങ്കമാലി മേജർ അതിരൂപത പ്രസിഡൻറ് കെ എ പൗലോസ്, ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.
തൊഴിലാളികളുടെ പോക്കറ്റടിച്ച് മാറ്റുന്ന കുടുംബങ്ങളുടെ ഗതികേടിനെ ഗൗനിക്കാത്ത സർക്കാർ നിലപാടിനെതിരെ കൊടിയുടെ നിറം നോക്കാതെ മനുഷ്യ നന്മ മാത്രം നോക്കിഒരുമിച്ച് ഇതിനെതിരെ പോരാടിയ വോട്ടർമാരെ സമിതി നേതാക്കൾ അഭിനന്ദിച്ചു.
