Your Image Description Your Image Description

പത്തനംതിട്ട : കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം നടന്നത്.

ആനക്കൂട് സന്ദർശനത്തിനിടെ കോൺക്രീറ്റ് തൂണിന് സമീപം നിന്ന് കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ ദേഹത്തേക്ക് നാല് അടിയോളം ഉയരമുള്ള കോൺക്രീറ്റ് തൂണ്‍ ഇളകി വീഴുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പൊലീസും വനംവകുപ്പും പരിശോധന നടത്തും.

രക്ഷക്കാരുടെ കൺമുന്നിലാണ് അപകടം നടന്നത്. കുട്ടി ഫോട്ടോ എടുക്കാൻ തുണിയിൽ ചാരി നിൽക്കുകയും അതിൽ കളിക്കുകയും ചെയ്തു പിന്നാലെയാണ് അപകടം സംഭവിച്ചത്. സംഭവത്തിന് പിന്നാലെ കോന്നി ആനക്കൂട് താൽക്കാലികമായി അടച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *