Your Image Description Your Image Description

കൊച്ചി: നടിയുടെ പരാതിയിൽ ഷൈൻ ടോം ചാക്കോയെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് താരസംഘടനയായ എഎംഎംഎയുടെ അന്വേഷണ സമിതി. ഷൈനിന്റെ വിശദീകരണം കേട്ട ശേഷം നടപടി എടുക്കുമെന്ന് അന്വേഷണ സമിതി വ്യക്തമാക്കി.

വിന്‍സി അലോഷ്യസ് നല്‍കിയ പരാതി അന്വേഷിക്കാന്‍ എഎംഎംഎ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു. സരയു മോഹന്‍, വിനു മോഹന്‍, അന്‍സിബ എന്നിവര്‍ ഉള്‍പ്പെട്ടുള്ള മൂന്നംഗ കമ്മിറ്റിയാണ് പരാതി അന്വേഷിക്കാന്‍ എഎംഎംഎ രൂപീകരിച്ചത്. അടിയന്തിരമായി റിപ്പോര്‍ട്ട് കൈമാറാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഇതിൽ ഒരാളുമായി ഷൈനിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി. ഷൈൻ ആഡംബര ഹോട്ടലിലേക്ക് ബൈക്കിലാണ് എത്തിയത്. ബൈക്ക് പുറത്ത് നിർത്തിയ ശേഷം ഉള്ളിലേക്ക് നടന്ന് കയറി. ആഡംബര ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച ശേഷം ഓൺലൈൻ ടാക്സിയിൽ കടന്നു കളയുകയായിരുന്നു.

ഷൈൻ ടോം ചാക്കോയ്ക്കെതിരായ ആരോപണത്തിൽ നടിയിൽ നിന്നും വിവരങ്ങൾ തേടാനുള്ള നീക്കം എക്സൈസ് ഉപേക്ഷിച്ചു. വിൻസിയുടെ ഭാഗത്ത് നിന്നും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണിത്. പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും എക്സൈസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *