Your Image Description Your Image Description

രണ്ടാം തലമുറ ഥാറിനും എക്സ് യു വി700-നും പുതുജീവന്‍ നല്‍കാൻ മഹീന്ദ്ര. ഇന്ത്യയിലെ ജനപ്രിയമായ മഹീന്ദ്ര എസ് യു വികളില്‍ പെട്ടതാണ് ഇവ. 2020 ഓഗസ്റ്റിലും 2021 ഓഗസ്റ്റിലും ആണ് ഇവ പുറത്തിറക്കിയത്. ഒരു വര്‍ഷം കൂടി അവ അതേപടി നിലനിര്‍ത്തും.

2026-ല്‍ മാത്രമേ രണ്ട് മോഡലുകള്‍ക്കും ഫെയ്സ് ലിഫ്റ്റ് നല്‍കുകയുള്ളൂ. 2025ല്‍ ഉടനീളം EV-കളിലാണ് മഹീന്ദ്രയുടെ ശ്രദ്ധ. BE 6, XEV 9e എന്നിവയുടെ ഡെലിവറി ആരംഭിച്ചിട്ടുണ്ട്. XUV400, XEV 7e എന്നിവയാണ് അടുത്തതായി പുറത്തിറക്കാന്‍ പദ്ധതിയിടുന്നത്. ‘മഹീന്ദ്ര W515’ എന്ന കോഡ് പേരിലാണ് ഫെയ്സ്ലിഫ്റ്റ് ചെയ്ത മഹീന്ദ്ര ഥാർ അറിയപ്പെടുക. സൂക്ഷ്മമായ ഡിസൈന്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

പുതിയ ഥാറിനായി മഹീന്ദ്ര ഥാര്‍ റോക്‌സില്‍ നിന്ന് ഡിസൈന്‍ കടമെടുക്കാൻ സാധ്യതയുണ്ട്. പുതിയ ഗ്രില്‍, പുതുക്കിയ ഹെഡ് ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, പുതിയ ബമ്പറുകള്‍ എന്നിവ പ്രതീക്ഷിക്കാം. നിലവിലെ ഥാറില്‍ ഹാലൊജന്‍ ഹെഡ് ലാമ്പുകള്‍ ഉണ്ടെങ്കിലും, പുതിയ ഥാറില്‍ എല്‍ ഇ ഡി പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍ ഉണ്ടാകാം. സി ആകൃതിയിലുള്ള ഡി ആര്‍ എല്‍ സിഗ്‌നേച്ചറിനും സാധ്യതയുണ്ട്. പുതിയ 18 ഇഞ്ച് അലോയ് വീലുകള്‍ 3-ഡോര്‍ എസ് യു വിയുടെ പുറം രൂപകല്‍പ്പനയെ കൂടുതല്‍ മെച്ചപ്പെടുത്താൻ ആണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *