Your Image Description Your Image Description

ആലപ്പുഴ : ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ഹരിതകേരളം മിഷന്‍ യു.എന്‍.ഡി.പി. പദ്ധയിലുള്‍പ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്.

ആലപ്പുഴ ജില്ലയില്‍ ഏപ്രില്‍ 25 ന് ബ്ലോക്കുതലത്തിലും 29 ന് ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന ക്വിസ് മത്സരങ്ങളിലെ വിജയികളെ പങ്കെടുപ്പിച്ചാണ് മേയ് 16 മുതല്‍ മൂന്നു ദിവസം മൂന്നാര്‍, അടിമാലി എന്നിവിടങ്ങളില്‍ പഠനോത്സവ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലേക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഹരിതകേരളം മിഷന്‍ ആലപ്പുഴ ജില്ലാ ഓഫീസുവഴിയും റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ വഴിയും മത്സരത്തില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയാനാവും. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ രജിസ്‌ട്രേഷന്‍ നടത്താം. പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ അധികരിച്ചായിരിക്കും ക്വിസ് മത്സരം.

വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ശില്പശാലകള്‍, കുട്ടികളുടെ പഠനങ്ങള്‍, ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, പാട്ടുകള്‍, കളികള്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുത്തിയാണ് മൂന്നുദിവസത്തെ പഠന ക്യാമ്പ്, ക്വിസ് മത്സരത്തിലും പഠനോത്സവ ക്യാമ്പിലും പങ്കെടുക്കുന്നതിന് കട്ടികള്‍ക്കുള്ള താമസവും ഭക്ഷണവും ഉള്‍പ്പെടെ സൗജന്യമായിരിക്കും.

ജൈവവൈവിധ്യവും അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യവും മുന്‍നിര്‍ത്തി ജൈവവൈവിധ്യ പഠനോത്സവ ക്യാമ്പുകള്‍ എല്ലാ വര്‍ഷവും വേനലവധിക്കാലത്ത് സംഘടിപ്പിക്കുമെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍ പേഴ്‌സണുമായ ഡോ. ടി.എന്‍. സീമ അറിയിച്ചു.രജിസ്‌ട്രേഷന്‍ നടത്തേണ്ട അവസാന തീയതി ഏപ്രില്‍ 22 രാവിലെ 11 മണി: https://forms.gle/tqhNHXbyaURZomhe6

ആലപ്പുഴ ജില്ലയിലെ മത്സരങ്ങളുടെ വിശദ വിവരങ്ങള്‍ക് 8606586012,9605418356, 9496530164 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *