Your Image Description Your Image Description

തിരുവനന്തപുരം ; പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരത്ത് മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ആറ് മാസത്തെ സൗജന്യ കെ.എ.എസ് പരീക്ഷാ പരിശീലനം നൽകുന്നു.

പി.എസ്.സി നിഷ്കർഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ലാതെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാന പരിധിയ്ക്ക് വിധേയമായും ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമിൽ ഏപ്രിൽ 26ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. പട്ടികജാതി/ പട്ടികവർഗക്കാരായ ഉദ്യോഗാർഥികൾക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപന്റ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *