Your Image Description Your Image Description

തിരുവനന്തപുരം : കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയിൽ കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ് ട്രേഡിൽ മുസ്ലീം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. മുസ്ലീം വിഭാഗത്തിന്റെ അഭാവത്തിൽ പൊതു വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളെ പരിഗണിക്കുന്നതാണ്.

താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 23ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 2418317.

Leave a Reply

Your email address will not be published. Required fields are marked *