Your Image Description Your Image Description

വി ഡി സതീശൻ വീണ്ടും എടുത്താൽ പൊങ്ങാത്ത ഡയലോഗുകളുമായി രംഗത്ത് വന്നിട്ടുണ്ട് ഗെയ്‌സ്. ഒന്നുകിൽ ചുമ്മാ ഇരിക്കാതെ പണിയെടുക്കാൻ പറഞ്ഞ് ഹൈക്കമാൻഡ് പിടിച്ച് ആട്ടി വിട്ടു കാണും.പിന്നെ കോൺഗ്രെസ്സുകാരെ സംബന്ധിച്ചിടത്തോളം പണിയെടുക്കാൻ എന്ന് പറഞ്ഞാൽ വിഴുപ്പലക്കൽ എന്നാണല്ലോ. സോണിയയ്ക്കും രാഹുൽ ഗാന്ധിയ്ക്കുമെതിരെ ഇ ഡി അന്വേഷണവുമായി മുന്നോട്ട് വന്നപ്പോൾ അതിനെ എങ്ങനെയെങ്കിലും തേച്ചു മാച്ചു കളയണം. അതിന്റെ ചുമതലായിപ്പോൾ കിട്ടിയിരിക്കുന്നത് വി ഡി സതീശനാണെന്നാണ് കേൾക്കുന്നത്. നമ്മുടെ ഭാഗത്തുള്ള തെറ്റുകൾ മായ്ച്ചു കളയണമെങ്കിൽ ആദ്യം അപ്പുറത്തു നിൽക്കുന്നവരെ കുറ്റപ്പെടുത്തണം. അങ്ങനെ താഴെത്തട്ടിൽ നിന്നവരുമായി കൂടിയാലോചിച്ച് ഒരുഗ്രൻ സ്ക്രിപ്റ്റുമായിട്ടാണ് വി ഡി സതീശൻ ഇത്തവണ രംഗത്ത് വന്നിരിക്കുന്നത്.
ഒരുറക്കത്തിൽ നിന്നും ഉണർന്നപ്പോൾ ഉണ്ടായ കുറെ സംശയങ്ങളാണ് സതീശൻ ആദ്യം ചോദിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ എന്തൊക്കെയാണ് നടക്കുന്നത്? ആരൊക്കെയാണ് ആ ഓഫീസിൽ ഇരിക്കുന്നത്? കിഫ്ബിയുടെ തലപ്പത്ത് കെഎം എബ്രഹാമിനെ പേലെ ആരോപണവിധേയനായ ഒരാൾ ഇരിക്കുന്നതിന്റെ പ്രസക്തി എന്താണ്? ഇവരുടെയൊക്കെ ഉപദേശം കേട്ടാണ് സർക്കാർ കിഫ്ബി ഉണ്ടാക്കിയത്. ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയിലേക്ക് കിഫ്ബി മാറി. ഇവരൊക്കെയാണ് ഉപദേശം നൽകി സർക്കാരിനെ ഈ സ്ഥിതിയിലാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപജാപകസംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. അത് ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സഹപ്രവർത്തകനായ എഡിജിപിക്കെതിരെ അജിത് കുമാർ വ്യാജ മൊഴി കൊടുത്തെന്ന് ഡിജിപി റിപ്പോർട്ട് നൽകിയിട്ടും മുഖ്യമന്ത്രി ആ റിപ്പോർട്ട് അദ്ദേഹത്തിന്റെ കസേരയിലെ കുഷ്യന് അടിയിൽ വച്ചിരിക്കുകയാണ്. അത് പുറത്ത് വിടില്ല. ചുറ്റും നിൽക്കുന്ന ഉപജാപകസംഘത്തെ രക്ഷിക്കുകയും അവർ പറയുന്നത് മാത്രം കേൾക്കുകയും ചെയ്യുന്ന ഒരാളായി കേരളത്തിലെ മുഖ്യമന്ത്രി മാറിയിരിക്കുകയാണ്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് യുഡിഎഫ് പൂർണ സജ്ജമാണ്. ഏത് സമയത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും ബൂത്ത് കമ്മിറ്റികൾ ഉൾപ്പെടെ അത് നേരിടാൻ സജ്ജമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. യുഡിഎഫ് സ്ഥാനാർത്ഥിയെയും പ്രഖ്യാപിച്ച് ഇപ്പുറത്ത് നിന്നും എന്തെങ്കിലും കിട്ടുമോയെന്ന് നോക്കിയ ശേഷമാണ് എൽഡിഎഫ് സാധാരണയായി സ്ഥാനാർത്ഥിയെ കണ്ടെത്തുന്നത്. എന്നാൽ അവരുടെ സ്ഥാനാർത്ഥിയെ നോക്കിയല്ല യുഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത്.

അടുത്തത് അമ്പലങ്ങളെ കുറിച്ചാണ്. ദേവാലയങ്ങളെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമമാണത്രെ ഇവിടെ നടത്തുന്നത്. ചിലർ പുഷ്പനെ അറിയാമോയെന്ന് ചോദിക്കുമ്പോൾ മറ്റു ചിലർ ഗോൾവാൾക്കറിന്റെ പടം ഉയർത്തിക്കാട്ടുകയാണ്. രണ്ടു പേരും ചെയ്യുന്നത് ഒന്നു തന്നെയാണ്. ഇതിൽ നിന്നും രണ്ടു കൂട്ടരും അകന്നു നിൽക്കണം. ദേവാലയങ്ങളെ രാഷ്ട്രീയവത്ക്കരിക്കരുത് എന്നതാണ് യുഡിഎഫ് നിലപാട്. ആർഎസ്എസിന്റെ പരിപാടിയും പുഷ്പനെ അറിയാമോയെന്ന സിപിഎം പരിപാടിയും നിർത്തണം.
അങ്ങനെ ഒടുക്കം നമ്മൾ കാര്യാ പരിപാടികളിലേക്ക് കടന്നിരിക്കുകയാണ് ഗെയ്‌സ്. നിങ്ങൾക്കൊരു കാര്യമറിയാമോ? നിങ്ങളെല്ലാവരും കരുതുന്നത് പോലെ നാഷണൽ ഹെറാൾഡ് കേസ് അഴിമതിക്കേസല്ല. നെഹ്റുവിന്റെ കലം മുതൽ ഉണ്ടായിരുന്ന പ്രസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോൾ യംഗ് ഇന്ത്യ എന്ന കമ്പനിയുണ്ടാക്കി. അത് കമ്പനി നിയമത്തിന് വിരുദ്ധമാണെന്നു പറയുന്നത് ശരിയല്ല. സെക്ഷൻ 25 അനുസരിച്ച് കമ്പനി രൂപീകരിക്കാനുള്ള അവകാശം നാഷണൽ ഹെറാൾഡിനുണ്ട്. കേസിനെ നിയമപരമായി നേരിടും. ഇത്രേ ഞങ്ങൾ ചെയ്തുള്ളു. അതിനാണ് ഇവന്മാർ അഞ്ഞൂറ് കൊടിയെന്നൊക്കെ പറഞ്ഞോണ്ട് വരുന്നത്. ഇത്രേയുള്ളൂ കാര്യം. ഇതൊന്നു പറയാൻ വേണ്ടിയാണ് ഇത്രയ്‌ക്കൊക്കെ വളഞ്ഞു മൂക്ക് പിടിച്ചത്. അപ്പൊ എങ്ങനാ ? ആർക്കും സംശയമൊന്നുമില്ലല്ലോ.അല്ലെ?

Leave a Reply

Your email address will not be published. Required fields are marked *