Your Image Description Your Image Description

ഇടുക്കി : പൈനാവില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിക്കുന്ന ഗസ്റ്റ് ഹൗസിന്റെ നിര്‍മ്മാണ പുരോഗതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വിലയിരുത്തി. ഗസ്റ്റ് ഹൗസിനോട് അനുബന്ധിച്ച് സെക്ഷന്‍ ഓഫീസും സബ് ഡിവിഷന്‍ ഓഫീസും നിര്‍മിക്കും. സാധാരണക്കാരായ ജനങ്ങള്‍ക്ക് വാട്ടര്‍ അതോറിറ്റി ഓഫീസുമായി ബന്ധപ്പെട്ട സേവനം കൂടുതല്‍ സൗകര്യപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൈനാവ് ടൗണില്‍ ജല സംഭരണിക്ക് താഴെയായി ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നത്.

മൂന്ന് സ്യൂട്ട് റൂമുകളും രണ്ട് ഓര്‍ഡിനറി റൂമുകളും ഉള്‍പ്പെടുന്ന ഗസ്റ്റ് ഹൗസാണ് നിര്‍മ്മിക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ താമസം ലഭ്യമാക്കുന്നതോടൊപ്പം വാട്ടര്‍ അതോറിറ്റിയുടെ ജല ഇതര വരുമാനം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം.ജലജീവന്‍ മിഷന്റെ ഭാഗമായി രണ്ടര ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്ക് നിര്‍മിക്കുമ്പോള്‍ ഇതിന്റെ താഴെയുള്ള ഭാഗങ്ങള്‍ അതിഥി മന്ദിരത്തിനും ഓഫീസ് കെട്ടിടത്തിനുമായി വിനിയോഗിക്കുകയായിരുന്നു.

മൂന്നാമത്തെ നില വരുന്ന ഭാഗത്തെ സ്ഥലം ഉപയോഗപ്പെടുത്തിയാണ് സെക്ഷന്‍, സബ് ഡിവിഷന്‍ ഓഫീസുകള്‍ ക്രമീകരിക്കുന്നത്. 30 ലക്ഷം രൂപയാണ് അതിഥി മന്ദിരത്തിനും ഓഫീസ് കെട്ടിടത്തിനുമായി അനുവദിച്ചിട്ടുള്ളത്.നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ മന്ത്രി പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. മെയ് അവസാനത്തോടെ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *