Your Image Description Your Image Description

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജില്ലാതല യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് . മുഖ്യമന്ത്രിയുടെ യോഗവുമായി ബന്ധപ്പെട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

സമൂഹത്തിലെ വിവിധ മേഖലയിലുളളവരുമായി ഏപ്രില്‍ 24 ന് രാവിലെ 10.30 മുതല്‍ 12.30 വരെ ഇലന്തൂര്‍ പെട്രാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി കൂടികാഴ്ച നടത്തും. കര്‍ഷകര്‍, തൊഴിലാളികള്‍, സംരംഭകര്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും. ക്ഷണിക്കപ്പെട്ട 500 ഓളം പേര്‍ പങ്കെടുക്കും. പൂര്‍ണമായും ഹരിതച്ചട്ടം പാലിച്ചാകും സംഘടിപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു.

വാര്‍ഷികത്തിന്റെ ഭാഗമായി ‘എന്റെ കേരളം- പ്രദര്‍ശന വിപണനമേള’ മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ഇടത്താവളത്തില്‍ സംഘടിപ്പിക്കും. സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും വിശദീകരണം മേളയിലുണ്ടാകും. സര്‍ക്കാര്‍ വകുപ്പുകളുടെ തീം സ്റ്റാളുകളും വാണിജ്യ സ്റ്റാളുകളും ക്രമീകരിക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. കുടുംബശ്രീയുടേതുള്‍പ്പെടെ ഭക്ഷ്യസ്റ്റാളുകളുണ്ടാകും. സാസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, പുസ്തകപ്രദര്‍ശന മേള തുടങ്ങിയവ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *