Your Image Description Your Image Description

വീണ ജോർജിന്റെ ബാഗ് ശൈലജ ടീച്ചറിന്റെ കണ്ണാടി പിണറായി വിജയൻ കുളിച്ച തോർത്ത്.. എന്തൊക്കെയായിരുന്നു പിന്നാലെ നടന്ന സിസിടിവി പോലെ കോൺഗ്രസുകാർ നിരീക്ഷിച്ച് ആക്ഷേപിച്ച് ഇത്രയും കാലം കൊട്ടിഘോഷിച്ചു നടന്നത്. അപ്പോൾ ഒന്നും കരുതി കാണില്ല ഇത്രയും വലിയ ഒരു പണി കാത്തിരിപ്പുണ്ട് എന്ന്. വി ഡി സതീശൻ അല്ലെങ്കിലും പണ്ടേ ഒരിത്തിരി ബുദ്ധിശൂന്യനാണ് അത് അദ്ദേഹത്തിന്റെ ഓരോ വാർത്താസമ്മേളനങ്ങളും കേട്ടാൽ തന്നെ ബോധ്യമാകും. അരി എത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാടി എന്നു പറയുന്ന പ്രകൃതമാണ് പ്രതിപക്ഷ നേതാവിന്. അതുപിന്നെ അതിലും മൂത്ത പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ കണ്ടാണല്ലോ പഠിക്കുന്നത് അതിന്റെ ഒരു പോരായ്മ കുറവൊക്കെ ഉണ്ടാകും
കാര്യം എന്തുതന്നെയായാലും സതീശന്റെ ഷൂ ആണ് ഇപ്പോൾ വിഷയം. വില ഒന്നും രണ്ടുമല്ല മൂന്ന് ലക്ഷം രൂപയാണ്. മൂന്നുലക്ഷം രൂപ വിലയുള്ള ഷൂ അല്ല എന്ന് പറയുകയാണെങ്കിൽ ക്ലൗഡ് എന്ന കമ്പനി സതീശനെതിരെ കേസ് കൊടുക്കേണ്ടതാണ്. ഇത്രയും ഭംഗിയായി ഒരു ബ്രാൻഡ് ഷൂ അതിന്റെ മോഡൽ അടിച്ചുമാറ്റി ചെയ്തെങ്കിൽ അത് കൃത്യമായും കുറ്റകരമാണ് ഇനി അതല്ല സംഭവം ഒറിജിനൽ ആണെങ്കിൽ മൂന്നു ലക്ഷം വിലയുള്ള ഷൂ ഒക്കെ ഇടാനുള്ള സാമ്പത്തികം ഇവിടെ നിന്നാണ് എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കേണ്ട. ചിത്രം ആരും എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത് ഒന്നുമല്ല പ്രതിപക്ഷ നേതാവ് തന്നെ സ്വന്തം പേജിൽ പോസ്റ്റ് ചെയ്തതാണ്. വടി കൊടുത്ത് അടി വാങ്ങി എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് സതീശന്റെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ഇപ്പോൾ ദേ ശരിയായി. വടി അല്ല നല്ല ഉലക്ക കൊടുത്ത് അടി വാങ്ങി സതീശൻ. സോഷ്യൽ മീഡിയ ഈ ചിത്രവും ഷൂവിന്റെ വിലയും അന്വേഷിച്ച് പരക്കം പറയുകയായിരുന്നു വിലകേട്ട് എല്ലാവരും ഞെട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ. മുഴുവൻ സമയ രാഷ്ട്രീയക്കാരനായി ജനസേവന തൽപരനായി ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി അഹോരാത്രം പണിയെടുക്കുന്ന ഒരു കോൺഗ്രസ് നേതാവിന് അതും ഒരു ചോട്ടാ നേതാവിനെ മൂന്നലക്ഷം വിലയുള്ള ഷൂ ഒക്കെ അത്ര വലിയ കാര്യമാണോ. ഇതിനി ബിജെപി ചായവ് കൊണ്ട് കിട്ടുന്ന കിമ്പളം വാങ്ങിയതാണോ എന്നും പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. രാഷ്ട്രീയത്തിലിറങ്ങിയാൽ ഇത്രയും വലിയ ലക്ഷ്വറി ലൈഫ് ഒക്കെ കിട്ടുമെങ്കിൽ പിന്നെ എന്തിനാണ് സാധാരണക്കാരൻ കുത്തിയിരുന്ന് പഠിക്കുന്നത് പത്താം ക്ലാസും ഗുസ്തിയുമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ മതിയല്ലോ. പത്തും പതിനായിരവും വിലയുള്ള ബാഗും കണ്ണടയും കണ്ടപ്പോൾ കുറഞ്ഞ കേരളത്തിന്റെ ഖജനാവ് മുഴുവൻ കൊള്ളയടിച്ച് വാങ്ങി എന്നൊക്കെ പരക്കെ ആക്ഷേപം പറഞ്ഞു നടന്നവർക്ക് ലക്ഷങ്ങൾ വിലയുള്ള ഷൂ കണ്ടപ്പോൾ മനസ്സിലായില്ലത്രേ. പ്രതിപക്ഷത്തിരിക്കുമ്പോൾ തന്നെ ഇതാണ് അവസ്ഥയെങ്കിൽ ഭരണപക്ഷത്തെ എങ്ങാനും കയറിയിരുന്നാൽ തങ്കം കൊണ്ട് കിരീടം പണിഞ്ഞ് വയ്ക്കുമല്ലോ സതീശാ. ആശാത്തൊഴിലാളികളുടെ കാര്യത്തിൽ ഒക്കെ കേരള സർക്കാരിന്റെ സമീപനം തീരെ മോശമാണ് എന്ന് പറയുന്ന സതീശനെ പോലെയുള്ള പണക്കാർക്കൊക്കെ ഈ ഒരു ഷൂവിന്റെ കാശു മതിയല്ലോ തൽക്കാലം അവരുടെ പ്രശ്നം പരിഹരിക്കാൻ അതേപ്പറ്റി ഒന്ന് ആലോചിക്കരുതോ… എന്തായാലും സതീശൻ കോൺഗ്രസുകാരുടെ അടിവേര് ബലപ്പെടുത്താനുള്ള സമ്മേളനത്തിൽ പങ്കെടുത്ത് അടിവേര് ആകെ ഇളക്കിമറിച്ച ലക്ഷണമാണ് കാണുന്നത്. സമ്മേളനം ഒക്കെ കഴിഞ്ഞ് സമാധാനമായി വന്നിട്ട് ഇതിന്റെയൊക്കെ കണക്കുകൾ പറയേണ്ടിവരും. അതിനു മുൻപ് കടം വാങ്ങിയതാണ് എന്ന് പറഞ്ഞു തടിയൂരാതിരുന്നാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *