ഇടുക്കി ഉപ്പുതറയിൽ ഓട്ടോഡ്രൈവറും കുടുംബം വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ ഓട്ടോഡ്രൈവറും കുടുംബവും വീടിനുള്ളിൽ ജീവനൊടുക്കി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കൾ ജീവനൊടുക്കുകയായിരുന്നു. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. ഉപ്പുതറ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സജീവ് ഉപ്പുതറയിൽ തന്നെ ഓട്ടോ ഓടിക്കുകയായിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *