Your Image Description Your Image Description

കൈതക്കുഴി : എംജിഎം നെഹ്‌റു മെമ്മോറിയൽ പബ്ലിക് സ്കൂളിന്റെ പ്രവർത്തന ഉദ്ഘാടനവും ഫാർമസി കോളേജിന്റെ തറക്കല്ലിടീലും 21 ആം തീയതി വൈകുന്നേരം 4 മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കും.

34 വർഷമായി കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് തനതായ സംഭാവനകൾ നൽകിവരുന്ന എ.ജി.എം ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് 25-ാമത്തെ വിദ്യാഭ്യാസ സംരംഭമായി 1964 മുതൽ കൈതക്കുഴിയിൽ പ്രവർത്തിച്ചുവരുന്ന നെഹ്റു മെമ്മോറിയൽ പബ്ലിക് സ്കൂൾ ഏറ്റെടുത്തു . ഈ ക്യാമ്പസിൽ തന്നെ കൊല്ലം ജില്ലയിൽ ആദ്യമായി കേരള ഹെൽത്ത് യൂണിവേഴ്സിറ്റിയുടെയും ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ യുടെയും കേരള സർക്കാരിന്റെയും അംഗീകാരത്തോടുകൂടി എം.ജി.എം. അക്കാഡമി ഓഫ് ഫാർമസി എന്ന പേരിൽ ഒരു ഫാർമസി കോളേജ് തുടങ്ങുവാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.

ക്യാമ്പസ് വിപുലീകരണത്തിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടങ്ങളുടെ നവീകരണവും പുതിയ ഓപ്പൺ എയർ സ്റ്റേജിന്റെ നിർമ്മാണവും പൂർത്തിയായി. വിദ്യാർത്ഥികൾക്കായുള്ള സ്വിമ്മിംങ്ങ് പൂളിന്റെ നിർമ്മാണം പുരോഗമിക്കുന്നു. അതോടൊപ്പം 40,000 സ്ക്വയർ ഫീറ്റോടുകൂടിയ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപന കർമ്മവും അന്നേ ദിവസം നിർവ്വഹിക്കും .

വിവിധ ജില്ലകളിലായി രണ്ട് എഞ്ചിനിയറിംഗ് കോളേജുകൾ, നാല് ഫാർമസി കോളേജുകൾ, നാല് പോളി ടെക്നിക് കോളേജുകൾ, ഒരു ആർട്സ് & സയൻസ് കോളേജ്, 14 സ്കൂളുകൾ ഉൾപ്പെടെ 24 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എം.ജി.എം. ഗ്രൂപ്പിന്റെ ചിറകിൽ നെഹ്റു മെമ്മോറിയൽ പബ്ലിക് സ്കൂൾ ഒരു പുതിയ അധ്യായം തുടക്കം കുറിക്കുകയാണ്.

കൊളാബറേറ്റീവ് ലേണിംഗ്, മൈക്രോ ടീച്ചിംഗ്, ഗ്രൂപ്പ് ലേണിംഗ്, എ ഐ ലേണിംഗ്
സംവിധാനങ്ങളോടെ സ്കൂളിനെ ഉന്നത നവാരത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികളേയും അവരുടെ അഭിരുചിക്കനുസരിച്ച് കോ കരിക്കുലർ, എക്സ്ട്രാ കരിക്കുലർ ആക്റ്റിവിറ്റിസുകളിൽ പങ്കാളികളാക്കുകയും പെൺകുട്ടികൾക്ക് ആയോധന കലകളിൽ പരിശീലനം ഉറപ്പാക്കിക്കൊണ്ട് സമ്മർദ്ദമില്ലാത്ത വിദ്യാഭ്യാസ സമ്പ്രദായമാണ് എ.ജി.എം. ലക്ഷ്യമിടുന്നത്. സ്മാർട്ട് ക്ലാസ്സിനൊപ്പം, സയൻസ് ലാബ്, മാത് സ് ലാബ് ലാംഗ്വേജ് ലാബ് തുടങ്ങിയവയും കുട്ടികൾക്കായി ഒരുക്കും.
ഉദ്ഘാടന ചടങ്ങിൽ
പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പൊലീത്ത, ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ജി.എസ്. ജയലാൽ എം.എൽ.എ., പി. സി. വിഷ്ണുനാഥ് എം.എൽ.എ., എ. ജയകുമാർ, ധ്യാൻ ശ്രീനിവാസൻ,തുടങ്ങിയവർ പങ്കെടുക്കും.

നെഹ്‌റു മെമ്മോറിയൽ പബ്ലിക് സ്കൂൾ എം.ജി.എം. ഗ്രൂപ്പിന്റെ ഭാഗമാകുന്ന പ്രസ്തുത ചടങ്ങിനോടൊപ്പം പൊതുസമ്മേളനം, ശിലാസ്ഥാപന കർമ്മം, പുർവ്വ വിദ്വാർത്ഥികളെ ആദരിക്കൽ, കലാവിരുന്ന് എന്നീ ചടങ്ങുകളും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *