തിരുവനന്തപുരം: പിണറായി സർക്കാറിന്റെ കാലത്ത് ആരുമറിയാതെ സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തിയെന്ന് മുൻ കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ ഐഎഎസ്. താൻ ചെയർമാനായിരിക്കെ പല തവണ പവർകട്ട് നടപ്പാക്കി, 10 വർഷം പവർ കട്ടില്ലെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാത്തതിന് പിന്നിൽ റിസോർട്ട് മാഫിയയാണ്. കേരളം നമ്പർ വണ്ണാണെന്ന് വിശ്വസിക്കുന്നത് അടിമകളെന്നും ബിജു പ്രഭാകർ പറഞ്ഞു.
രാഷ്ട്രീയ നേതൃത്വം അഴിമതി നടത്തുന്നത് ഉദ്യോഗസ്ഥർ മുഖേനയാണ്. ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ നല്ല ഭരണാധികാരികളെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബിജു പ്രഭാകര്‍. മുൻ ഡിജിപി എ.ഹേമചന്ദ്രനാണ് ബിജു പ്രഭാകര്‍ എഴുതിയ പുസ്തകം പ്രകാശനം ചെയ്തത്.
