Your Image Description Your Image Description

ആലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ2024-2025 വാർഷിക പദ്ധതിയുടെ ഭാഗമായിപട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 432000 രൂപ ചെലവഴിച്ച് 90 വിദ്യാർഥികൾക്കാണ് മേശ, കസേര എന്നിവ വിതരണം ചെയ്തത്.

തിരുവാല്ലൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.മനാഫ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡൻ്റ് ലത പുരുഷൻ അധ്യക്ഷയായി.സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻമാരായവിൻസൻ്റ് കാരിക്കശ്ശേരിപി.ആർ. ജയകൃഷ്ണൻ,സുനി സജീവൻ, പഞ്ചായത്ത് അംഗങ്ങളായ കെ. ആർ.ബിജു, വിജി സുരേഷ്സ്കൂൾ ഹെഡ്മിസ്ട്രസ് ലില്ലി ഗ്രേസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts