Your Image Description Your Image Description

മുബൈ: ടി20 യില്‍ ഏറ്റവും വേഗത്തില്‍ 13000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി വിരാട് കോഹ്ലി ചരിത്രം കുറിച്ചു. വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരത്തിനിടെയാണ് കോഹ്ലി ഈ നാഴികക്കല്ല് പിന്നിട്ടത്. സീസണിലെ തന്റെ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി കോഹ്ലി നേടിയ മത്സരത്തില്‍ ടീം 12 റണ്‍സിന് ജയിച്ചു.

36 കാരനായ കോഹ്ലി തന്റെ 402-ാം ടി20 മത്സരത്തില്‍ ഈ നാഴികക്കല്ല് പിന്നിട്ടു. ഒടുവില്‍ 42 പന്തില്‍ നിന്ന് എട്ട് ഫോറുകളും രണ്ട് സിക്സറുകളും ഉള്‍പ്പെടെ 67 റണ്‍സ് നേടി. ഈ ഇന്നിങ്സോടെ ടി20യിലെ കോഹ്ലിയുടെ കരിയറിലെ ആകെ റണ്‍സ് ഇപ്പോള്‍ 13,050 ആണ്. ഇതില്‍ എല്ലാ ടി20 മത്സരങ്ങളിലുമായി ഒമ്പത് സെഞ്ച്വറികളും 99 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു.

ആഗോളതലത്തില്‍, 13,000 ടി20 റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനാണ് കോഹ്ലി. ക്രിസ് ഗെയ്ല്‍ (14,562), അലക്‌സ് ഹെയ്ല്‍സ് (13,610), ഷോയിബ് മാലിക് (13,557), കീറോണ്‍ പൊള്ളാര്‍ഡ് (13,537) എന്നിവരാണ് മുമ്പിലുള്ള നാലുപേര്‍.

Leave a Reply

Your email address will not be published. Required fields are marked *