Your Image Description Your Image Description

ഹ്യുണ്ടായ്, രണ്ടാം തലമുറ നെക്സോ ഹൈഡ്രജൻ ഫ്യുവൽ സെൽ എസ്.യു.വി അവതരിപ്പിച്ചു. 2024-ൽ പ്രദർശിപ്പിച്ച കൺസെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷൻ പതിപ്പാണിത്. ആദ്യ തലമുറ നെക്‌സോയുമായി താരതമ്യപ്പെടുത്തുമ്പോൾ, പവർ 40 എച്ച്.പി വർധിച്ച് 204 എച്ച്.പിയായിട്ടുണ്ട്. എന്നാൽ 45 എൻഎം ടോർക്ക് കുറഞ്ഞു. 350 എൻ.എം ആണ് ഇപ്പോഴത്തെ ടോർക്ക്. പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേ​ഗത കൈവരിക്കാൻ വേണ്ടത് 7.8 സെക്കന്റാണ്. 700 കിലോമീറ്ററാണ് റേഞ്ച്.

കഴിഞ്ഞ വർഷം പ്രദർശിപ്പിച്ച കൺസെപ്റ്റ് മോഡലിനു സമാനമായ രൂപത്തിൽ തന്നെയാണ് പ്രൊഡക്ഷൻ മോഡലും. ഗ്രിഡ് ആകൃതിയിലുള്ള എച്ച്ടിഡബ്ല്യൂഒ (ഹൈഡ്രജൻ ഫോർ ഹ്യുമാനിറ്റി) മുൻ, പിൻ ലൈറ്റുകളാണുള്ളത്. ബമ്പറുകളിൽ H ആകൃതിയിലുള്ള പാനലുകൾ നിലനിർത്തിയിട്ടുണ്ട്. കൺസെപ്റ്റ് മോഡലിൽ ലൈറ്റുകൾ ഘടിപ്പിച്ച റൂഫ്-മൗണ്ടഡ് കാരിയറിന് പകരം സാധാരണ കാരിയർ നൽകി.
ഫ്ലഷ് ഡോർ ഹാൻഡിലുകളും വായുസഞ്ചാരത്തിന് അനുയോജ്യമായ 18 ഇഞ്ച് വീലുകളും നിലനിർത്തിയിരിക്കുന്നു. മൾട്ടി ഡയമെൻഷൻ എഫക്ട് ലഭിക്കുന്നതിനായി പുതിയ നെക്‌സോയിൽ മൂന്ന് കോട്ട് പെയിന്റാണ് ഉപയോഗിക്കുന്നത്. ആറ് നിറങ്ങളിൽ വാഹനം ലഭ്യമാകും.

ഹ്യുണ്ടായ് അയോണിക് 5-ൽ ഉള്ള 12.3 ഇഞ്ച് ഡിസ്‌പ്ലേയാണ് നെക്‌സോ കടമെടുത്തിരിക്കുന്നത്. സാധാരണ ഒആർവിഎമ്മിന് പകരം ക്യാമറകളിൽ അധിഷ്ഠിതമായ ഡിജിറ്റൽ സ്‌ക്രീനുകളാണ് ഡാഷ്‌ബോർഡിന്റെ ഇരുവശങ്ങളിലും ഉള്ളത്. ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഒടിഎ അപ്‌ഡേറ്റുകൾ, 14-സ്പീക്കർ ഒലുഫ്‌സെൻ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജർ എന്നിവയാണ് പ്രധാന സവിശേഷതകൾ. 2018-ൽ, ഹ്യുണ്ടായിയുടെ 5-സ്റ്റാർ യൂറോ എൻ ക്യാപ് സുരക്ഷാ റേറ്റിങ്ങ് നേടിയ ആദ്യത്തെ ഇന്ധന സെൽ വാഹനമായിരുന്നു നെക്‌സോ എസ്‌യുവി. യാത്രക്കാരുടെയും ഹൈഡ്രജൻ ടാങ്കിന്റെയും സംരക്ഷണത്തിനായി ഒമ്പത് എയർബാഗുകൾ ഉണ്ട്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും (ADAS) ഇതിൽ സജ്ജീകരിച്ചിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *