Your Image Description Your Image Description

2025 ഏപ്രിലിൽ കമ്പനി തങ്ങളുടെ പല ഇലക്ട്രിക് മോഡലുകൾക്കും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ അത്ഭുതകരമായ ഇലക്ട്രിക് കാറായ ടാറ്റാ ക‍ർവ്വ് ഇവിക്കും മികച്ച ആനുകൂല്യം ഇപ്പോൾ ലഭിക്കും. ക‍ർവ്വിന് പരമാവധി 70,000 രൂപ വരെ കിഴിവ് ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോ‍ർ‍ട്ടുകൾ. ക്യാഷ് ഡിസ്‌കൗണ്ടിന് പുറമെ, എക്സ്ചേഞ്ച് ബോണസും ഈ ഓഫറിൽ ഉൾപ്പെടുന്നു.

ഇതിന്റെ ക്യാബിനിൽ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 12.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 9-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ തുടങ്ങിയ സവിശേഷതകൾ ഉണ്ടാകും. ലിറ്റി കൺട്രോൾ, ഫ്രണ്ട് പാർക്കിംഗ് സെൻസർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ലെവൽ-2 എഡിഎഎസ് തുടങ്ങിയ സവിശേഷതകളും കാറിലുണ്ട്.

ഇതിൽ രണ്ട് ബാറ്ററി പായ്ക്കുകൾ പവർട്രെയിനായി ഉപയോഗിച്ചിട്ടുണ്ട്. 45 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച്, പൂർണ്ണമായി ചാർജ് ചെയ്താൽ 502 കിലോമീറ്റർ സഞ്ചരിക്കാൻ ഈ കാറിന് സാധിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം 55 kWh ബാറ്ററി പായ്ക്കുള്ള വേരിയന്റ് പൂർണ്ണ ചാർജിൽ 585 കിലോമീറ്റർ നിർത്താതെ ഓടുമെന്ന് അവകാശപ്പെടുന്നു. ടാറ്റ കർവ് ഇവി ഉപഭോക്താക്കൾക്കായി അഞ്ച് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇന്ത്യൻ വിപണിയിൽ, ടാറ്റ കർവ് ഇവിയുടെ പ്രാരംഭ എക്സ്-ഷോറൂം വില മുൻനിര മോഡലിന് 17.49 ലക്ഷം രൂപ മുതൽ 21.99 ലക്ഷം രൂപ വരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *