Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ റിഷഭ് പന്തിനും ബൗളർ ദി​ഗ്‍വേഷ് രാതിക്കും പിഴ വിധിച്ച് ബിസിസിഐ. 12 ലക്ഷം രൂപയാണ് റിഷഭ് പന്തിന് പിഴ വിധിച്ചിരിക്കുന്നത്. സ്ലോ ഓവർ റേറ്റാണ് പന്തിന് പിഴ വിധിക്കാൻ കാരണം.

നോട്ട്ബുക്ക് സെലിബ്രേഷനാണ് ദി​ഗ്‍വേഷ് രാതിക്ക് വിനയായത്. മുംബൈ ഇന്ത്യൻസ് താരം നമൻ ധിറിൻ്റെ വിക്കറ്റ് നേട്ടം അമിത ആവേശത്തിൽ ആഘോഷിച്ചതിന് ദിഗ്‌വേഷ് രാതിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തുകയും രണ്ട് ഡീമെറിറ്റ് പോയിൻ്റുകൾ നൽകുകയും ചെയ്തു.

പഞ്ചാബ് കിങ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയതിന് ദി​ഗ്‍വേഷിന് പിഴ വിധിച്ചിരുന്നു. പ്രിയാൻഷ് ആര്യയെയ്ക്കെതിരായിരുന്നു ദി​ഗ്‍വേഷ് നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയത്. മാച്ച് ഫീയുടെ 25 ശതമാനം ഫൈനും ഒരു ഡിമെറിറ്റ് പോയിന്റുമാണ് ദിഗ്‌വേഷിന് വിധിച്ചത്.

കഴിഞ്ഞ മത്സരത്തിൽ 12 റൺസിനാണ് മുംബൈ ഇന്ത്യൻസിനെ ലഖ്നൗ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. മിച്ചൽ മാർഷ്, എയ്ഡൻ മാർക്രം എന്നിവരുടെ അർധ സെഞ്ച്വറികളാണ് ലഖ്‌നൗവിന് തുണയായത്.

Leave a Reply

Your email address will not be published. Required fields are marked *