Your Image Description Your Image Description

ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിന മത്സരവും തോറ്റതോടെ പാകിസ്ഥാൻ ക്രിക്കറ്റും താരങ്ങളും കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്നത്തെ തോൽവിക്ക് ശേഷം ഗ്യാലറിയിലെ ആരാധകർ പാക് താരങ്ങളെ കളിയാക്കി വിടുന്നതും കാണാമായിരുന്നു. ഇതിനിടെ ഒരു ആരാധകനെ ഓൾറൗണ്ടർ ഖുഷ്ദിൽ ഷാ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും വിവാദമായി.

പരമ്പര 3–0ന് തോറ്റ് നിരാശയോടെ ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോഴാണ് പാക് താരങ്ങളെ ആരാധകർ പരിഹസിച്ചത്. ഇതോടെ ഓൾറൗണ്ടർ ഖുഷ്ദിൽ ഷാ ഡഗ് ഔട്ടിലെ മതിൽ ചാടിക്കടന്ന് ആരാധകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. പിന്നാലെ സഹതാരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് താരത്തെ പിടിച്ചുമാറ്റുകയായിരുന്നു. അതേസമയം ന്യൂസിലൻഡിൽ സുരക്ഷാ വീഴ്ച ഉണ്ടായതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആരോപിച്ചു.

ആരാധകരുടെ പരിഹാസം പരിധി വിട്ടെന്നും ഖുഷ്ദിൽ ഷാ അവരോട് നിർത്താൻ പറഞ്ഞെങ്കിലും കേട്ടില്ല എന്നും പിസിബി പറഞ്ഞു. സംഭവത്തിൽ ന്യൂസിലൻഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ട്വന്റി20 പരമ്പരയ്ക്കിടെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ ഖുഷ്ദിൽ ഷായ്ക്കു പിഴ ശിക്ഷ വിധിച്ചിരുന്നു. ബാറ്റിങ്ങിനിടെ ന്യൂസിലൻഡ് ബോളർ സാക് ഫോക്സിനോട് മോശമായി പെരുമാറിയതിന് മാച്ച് ഫീയുടെ 50 ശതമാനം താരത്തിന് പിഴയായി അടയ്ക്കേണ്ടിവന്നു.

Leave a Reply

Your email address will not be published. Required fields are marked *