Your Image Description Your Image Description

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടർ ചാനലിലൂടെ നടൻ ദിലീപിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയത്. നടിയെ ആക്രമിക്കാൻ ഒന്നരക്കോടി രൂപയുടെ കൊട്ടേഷൻ തന്നത് ദിലീപ് ആണെന്നും അതിൽ 80 ലക്ഷം ഇനിയും കിട്ടാനുണ്ടെന്നും പൾസർ സുനി പറഞ്ഞിരുന്നു. ഇത് വലിയ ചർച്ചയായതിന് പിന്നാലെ ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ.

വാർത്ത പുറത്ത് വിട്ട റിപ്പോർട്ടർ ചാനലിനേയും അഖിൽ മാരാർ രൂക്ഷമായി വിമർശിക്കുന്നു. കേസിൽ ദിലിപീന് അനുകൂലമായ വിധി വരാനിരിക്കെ പുതിയ ഓരോന്ന് കൊണ്ട് വരികയാണെന്നും പൾസർ സുനി പറയുന്ന വിവരക്കേടുകൾ മനസ്സിലാക്കാനുളള ബോധം ജനത്തിന് ഉണ്ടെന്നും അഖിൽ മാരാർ പറയുന്നു.
ഒളിക്ക്യാമറയൊക്കെ പഴയ കാലത്തേ തന്ത്രമാണെന്നും ഇവർക്കൊക്കെ തലയ്ക്കു വെളിവുണ്ടോ എന്നുമാണ് അഖിൽ ചോദിക്കുന്നത്.
ഇന്ന് ഏത് മുക്കിലും മൂലയിലും വരെ സിസിടിവിയുടേയും ക്യാമറയുടേയും വലയത്തിൽ പെട്ട് ജീവിക്കുന്ന മനുഷ്യരുടെ ഇടയിൽ മാധ്യമപ്രവർത്തകൻ പോയി ബൈറ്റ് എടുത്തിട്ടാണ് പറയുന്നത്. റോഷീ എന്ന് വിളിച്ചാണ് പൾസർ സുനി സംസാരിക്കുന്നത്. അപ്പോൾ അറിഞ്ഞ് കൂടാത്ത ആളല്ല എന്നത് വ്യക്തം.

ഒരാൾ നമുക്ക് മുന്നിൽ നിന്ന് ക്യാമറ എടുക്കുകയാണെങ്കിൽ അത് നമുക്ക് കാണാനൊക്കില്ലേ. ഇത്രയും വൃത്തികെട്ട, നാറിയ മനസ്സിന്റെ ഉടമകളാണ് ഇവരൊക്കെ എന്നതിന്റെ തെളിവല്ലേ ഇത്. ദിലീപിന് അനുകൂലമായ കോടതി വിധി വരാൻ പോകുന്നു എന്ന് കണ്ട നിമിഷം ഓരോന്ന് കൊണ്ടുവരികയാണ്. ഇതിന്റെ ശരി തെറ്റുകളൊക്കെ കോടതി പറയട്ടേ, ഇയാളെ അങ്ങ് തൂക്കിക്കൊന്നോട്ടെ. ഒരു കുഴപ്പവും ഇല്ല. പക്ഷേ പൾസർ സുനി പറയുന്നതിൽ ചില വിവരക്കേടുകളുണ്ട്. അത് മനസ്സിലാക്കാനുളള ബോധം സാമാന്യ ജനതയ്ക്ക് ഉണ്ട്.

പൾസർ സുനിയ്ക്ക് ഇത് പറയണമെങ്കിൽ ഇത്രയും വർഷങ്ങൾ കാത്തിരിക്കേണ്ടതുണ്ടോ? ഇതെല്ലം പ്ലാനിംഗ് ആണ്. സത്യം പറഞ്ഞാൽ ദിലീപ് നിരപരാധിയാണ്. പൾസർ സുനിയ്ക്ക് ഒരു എൺപതു ലക്ഷം രൂപ കിട്ടാനുണ്ട്, അത് കിട്ടാൻ വേണ്ടി മാധ്യമ പ്രവർത്തകർ സുനിക്കൊപ്പം കൂടി എന്ന് മാത്രം. ഇതാണവിടെ നടന്നതെന്നാണ് സുനി പറയുന്നത്.

ടില്ലേപിന്റെ കാര്യമാണ് കഷ്ടം. ആ പാവം പിടിച്ചവന് എതിരെ പറയാൻ പറ്റുന്നതിന്റെ പരമാവധി പറയണം എന്നുമാത്രമേ ഇവർക്കുള്ളു. അതിനു കാമറ സെറ്റ് ആക്കി. സത്യം പറഞ്ഞാൽ കഷ്ടമാണ്. ഇവരൊക്കെ കാരണം ഈ നാട്ടിൽ സമാധാനമായിട്ട് ഒരു മനുഷ്യനും ജീവിക്കാൻ വയ്യ. ഇത് എല്ലാ മനുഷ്യർക്ക് നേരെയും വരും. തെറ്റ് ചെയ്യാത്ത ഒരാളെ എന്തും ചെയ്യാൻ പറ്റുന്ന രീതിയിലേക്കാണ് ഇവന്മാർ പോയിക്കൊണ്ടിരിക്കുന്നത്. പൾസർ സുനി എന്താണ് പുതിയതായിട്ട് പറഞ്ഞിട്ടുളളത്. ഞാനൊന്നും കേട്ടില്ല എന്നാണ് അഖിൽ പറയുന്നത്.

അതേസമയം ദിലീപിനെ പിന്തുണയ്ക്കുന്നതിൽ സോഷ്യൽ മീഡിയയിൽ അഖിൽ മാരാർക്കെതിരെ വിമർശനവും ഉയരുന്നുണ്ട്. ഇങ്ങനെയൊക്കെ പറയാൻ ദിലീപ് എത്ര പണം തന്നു എന്നാണ് ഉയരുന്ന ചോദ്യങ്ങൾ. ചില കമന്റുകൾ നോക്കാം: ”ഇയാൾക് വേറെ പണിയില്ലേ ഇയാളോട് ഇത്തിരി ബഹുമാനം ഉണ്ടായിരുന്നു ഇപ്പോൾ അതും പോയി…. ദാരിദ്ര്യം” എന്നാണ് ഒരു കമന്റ്. കോടതിയിൽ പറഞ്ഞത് കൊണ്ട് ആണ് 85 ദിവസം ജയിലിൽ ഇട്ടതും 8 വർഷം ആയി എട്ടാം പ്രതി ആയി തുടരുന്നത് അത് അറിയില്ലേ മാരാരെ. കൊട്ടേഷൻ കോവാലൻ എത്ര തന്നു ഈ തള്ളലിന്. ശരിക്കും ഏറ്റില്ല” എന്ന് മറ്റൊരു കമന്റ്. മറ്റൊരു കമന്റ് ഇങ്ങനെ: ”അനുകൂലം എന്നു നിനക്ക് എങ്ങനെ അറിയാം എടാ അവൻ കോടതിയിലും പലതും പറഞ്ഞു. തോളിൽ കയ്യിട്ടത് ഉൾപ്പെടെ. നീ ഇവിടെ കോമഡി പറഞ്ഞു നിന്നോ.. എടാ ആവശ്യം പോലെ തെളിവ് ഉണ്ട്. 37 ദിനം ബാലചന്ദ്രനെ നിന്റെ പിള്ള വിചാരണ ചെയ്തിട്ടു ഒരു സെക്കന്റ്‌ അങ്ങേരെ തോൽപ്പിക്കാൻ ആയില്ല. പിന്നാ നീ”. ” സത്യം പണ്ടേ പുറത്ത് വരേണ്ടതായിരുന്നു. എന്നാൽ നീതിദേവതയുടെ കണ്ണുകെട്ടിയ അധികാര വർഗ്ഗം ആ വഴി എന്നേ അടച്ചു കളഞ്ഞു. സംഭവിച്ച കാര്യങ്ങൾ ഏതായാലും ഒരു അനുഭവസ്ഥയും വെറുതെ പറയില്ലല്ലോ”, എന്നും കമന്റുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *