റിസർവ് ബാങ്ക് രണ്ടിലധികം തവണ റിപ്പോ നിരക്ക് കുറച്ചേക്കുമെന്ന് റിപ്പോർട്ട്‌ 

റിസർവ് ബാങ്ക് രണ്ടിലധികം തവണ റിപ്പോ നിരക്ക് കുറച്ചേക്കുമെന്ന് വിദഗ്‌ധർ. യുഎസ് താരിഫ്, രാജ്യത്തെ ജിഡിപി വളർച്ച കുറയ്ക്കുമെന്ന സാഹചര്യത്തിലായിരിക്കും ബാങ്കിന്റെ ഇടപെടലെന്ന് വിദഗ്‌ധർ.

താരിഫ് ആഘാതത്തെ മറികടക്കാൻ സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണ നൽകാൻ റിസർവ് ബാങ്ക് തയ്യാറാവുമെന്നാണ് സാമ്പത്തിക ലോകം വിലയിരുത്തുന്നത്. ആഭ്യന്തര വളർച്ചയെ പിന്തുണക്കുന്നതിന്റെ ഭാഗമായി പ്രതീക്ഷിച്ചതിലും അധികം തവണ റിപ്പോ നിരക്ക് കുറയ്ക്കാം. ഇതോടെ കമ്പനികൾക്ക് കുറഞ്ഞ നിരക്കിൽ വായ്‌പ ലഭിക്കുകയും ഉൽപ്പാദനം ഉയർത്താനും സാധിക്കും.ഇതുവരെ സാമ്പത്തിക വർഷത്തിൽ രണ്ട് തവണ കൂടി നിരക്ക് കുറയ്ക്കുമെന്നാണ് കരുതിയത്. എന്നാൽ രണ്ടിലധികം തവണ കുറവ് വരുത്താനുള്ള സാധ്യതയാണിപ്പോഴുള്ളതെന്നും വിദഗ്‌ധർ വ്യക്തമാക്കി. ഈ മാസം റിപ്പോ നിരക്കിൽ 25 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്രോക്കറേജായ സിറ്റി വ്യക്തമാക്കി.

അതേസമയം, അമേരിക്കയുടെ താരിഫ് നിരക്ക് പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തിന്റെ വളർച്ചാ അനുമാനം ബ്രോക്കറേജുകൾ പരിഷ്കരിച്ചിട്ടുണ്ട്. ഗോൾഡ്‌മാൻ സാക്സ് വളർച്ചാ പ്രവചനം 6.3% ൽ നിന്ന് 6.1% ആയി കുറച്ചു. സിറ്റി വളർച്ചയിൽ 40 ബേസിസ് പോയിന്റ് ഇടിവ് പ്രവചിക്കുന്നു, അതേസമയം ക്വാണ്ട്ഇക്കോ റിസർച്ച് 30 ബേസിസ് പോയിന്റ് ആഘാതമാണ് കണക്കാക്കുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *