Your Image Description Your Image Description

2025 ഏപ്രിലിൽ, ഫോക്‌സ്‌വാഗൺ അവരുടെ വിർട്ടസിന്റെ ശേഷിക്കുന്ന 2024 വർഷത്തെ സ്റ്റോക്കിന് 1.50 ലക്ഷം രൂപ വരെ വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഫോക്‌സ്‌വാഗൺ വിർട്ടസ് 2024 വർഷത്തെ സ്റ്റോക്കിന്റെ ശേഷിക്കുന്ന യൂണിറ്റുകളിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ബോണസ്, ലോയൽറ്റി ബോണസ് തുടങ്ങിയ ആകർഷകമായ ഡീലുകൾ വാഗ്ദാനം ചെയ്യുന്നു.

അതേസമയം, 2025 മോഡലുകളിലും പരിമിതമായ ആനുകൂല്യങ്ങൾ ലഭ്യമാണ്. 2024ൽ നിർമ്മിച്ച ഫോക്‌സ്‌വാഗൺ വിർട്ടസ് സ്റ്റോക്കിന് 1.50 ലക്ഷം രൂപ വരെ കിഴിവുകൾ ലഭ്യമാണ്. ഇത് സ്റ്റോക്കിനെ ആശ്രയിച്ച് വ്യത്യാസപ്പെടാം. ഫോക്‌സ്‌വാഗൺ വിർടസിന് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഉള്ളത്. ഈ എഞ്ചിൻ പരമാവധി 115 ബിഎച്ച്പി കരുത്തും 178 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്.

കാറിന് 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഉണ്ട്. ഈ എഞ്ചിൻ പരമാവധി 150 ബിഎച്ച്പി കരുത്തും 250 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിലാണ് കാറിൻ്റെ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. 1.0 ലിറ്റർ മാനുവൽ വേരിയൻ്റിൽ ലിറ്ററിന് 19.40 കിലോമീറ്ററും 1.0 ലിറ്റർ ഓട്ടോമാറ്റിക് വേരിയൻ്റിൽ 18.12 കിലോമീറ്ററും 1.5 ലിറ്റർ ഡിസിടി വേരിയൻ്റിൽ 18.67 കിലോമീറ്ററും മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇതിന്റെ ഇൻ്റീരിയറിൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ്, സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, 8 സ്പീക്കർ ഓഡിയോ സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *