Your Image Description Your Image Description

കണ്ണൂർ: സംസ്ഥാനത്ത് പുകപരിശോധന നടത്താതെ നിരത്തിലോടുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കുന്നു. എന്നാൽ മോട്ടോർവാഹന വകുപ്പിന്റെ കൈയിൽ ഇത് സംബന്ധിച്ച് കണക്കുകളില്ല. പുക പരിശോധനാ സർട്ടിഫിക്കറ്റില്ലാത്തതിനാൽ 2023-ൽ മോട്ടോർവാഹന വകുപ്പ് രജിസ്റ്റർ ചെയ്തത് 17,974 കേസുകളാണ്. അതിനുശേഷമുള്ള കണക്ക് വകുപ്പ് ക്രോഡീകരിച്ചിട്ടില്ല. 2021-ൽ പിടിച്ച വാഹനങ്ങളുടെ ഇരട്ടിയിലധികമാണ് 2023-ൽ പിടിക്കുകയും കേസെടുക്കുകയും ചെയ്തത്.

2022-ൽ 10,271 വാഹനങ്ങൾ പിടിച്ചു. പിടിച്ചവയിൽ ഭൂരിഭാഗവും പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാത്ത പഴയ വാഹനങ്ങളാണ്. മൂന്ന് വർഷങ്ങളിലായി (2021 മുതൽ 23 വരെ) കോഴിക്കോട് ജില്ലയിലാണ് കൂടുതൽ വാഹനങ്ങൾ പിടിച്ചത്. 10,126 കേസുകൾ. 2021-ൽ കോഴിക്കോട്ട് 1328 കേസുകൾ രജിസ്റ്റർ ചെയ്തു. 2022-ൽ ഇത് 2026 ആയിരുന്നു. എന്നാൽ 2023-ൽ ഇത് 6770 ആയി ഉയർന്നു. പാലക്കാട് 949-ൽ നിന്ന് 3049-ലെത്തി. കാസർകോട് 557-ൽ നിന്ന് 2200-ലേക്കും കുതിച്ചു. പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാതെ പിടിച്ച പിഴസംഖ്യയുടെ വിവരവും വകുപ്പിന്റെ കൈയിലില്ല.

Leave a Reply

Your email address will not be published. Required fields are marked *