Home » Blog » Kerala » തൃശൂർ പൂരത്തിന് സ്പെഷ്യൽ മെമു ട്രെയിൻ; സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു, പൂരപ്രേമികൾക്ക് ആശ്വാസം
suresh-gopi-680x450

തൃശൂർ: തൃശൂർ പൂരത്തിന് എത്തുന്ന ജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് റെയിൽവേ പ്രത്യേക അൺറിസർവ്ഡ് മെമു സർവീസുകൾ പ്രഖ്യാപിച്ചു. കൊല്ലം – തൃശ്ശൂർ – കൊല്ലം റൂട്ടിലാണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ നിവേദനത്തെത്തുടർന്നാണ് അടിയന്തര നടപടി. 12 കോച്ചുകളുള്ള മെമു റാക്കുകളാണ് സർവീസിനായി റെയിൽവേ സജ്ജീകരിച്ചിരിക്കുന്നത്.

 

ട്രെയിൻ നമ്പർ 06187 (കൊല്ലം – തൃശ്ശൂർ സ്പെഷ്യൽ). തിയതി ഏപ്രിൽ 26, 2026 (ഞായറാഴ്ച). പുറപ്പെടുന്ന സമയം കൊല്ലത്ത് നിന്ന് രാവിലെ 08:20-ന്. എത്തിച്ചേരുന്ന സമയം തൃശ്ശൂരിൽ ഉച്ചയ്ക്ക് 01:30-ന്. ട്രെയിൻ നമ്പർ 06188 (തൃശ്ശൂർ – കൊല്ലം സ്പെഷ്യൽ). തിയതി ഏപ്രിൽ 26, 2026 (ഞായറാഴ്ച). പുറപ്പെടുന്ന സമയം തൃശ്ശൂരിൽ നിന്ന് രാത്രി 09:30-ന്. എത്തിച്ചേരുന്ന സമയം കൊല്ലത്ത് തിങ്കളാഴ്ച പുലർച്ചെ 02:30-ന്.

പരവൂർ, വർക്കല ശിവഗിരി, കടയ്ക്കാവൂർ, ചിറയിൻകീഴ്, മര്യാപുരം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം റോഡ്, പിറവം റോഡ്, തൃപ്പൂണിത്തുറ, എറണാകുളം ടൗൺ, ആലുവ, അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂര്‍. പൂരപ്രേമികളുടെ ആവശ്യം പരിഗണിച്ച് അനുകൂല നടപടി സ്വീകരിച്ച റെയിൽവേ മന്ത്രാലയത്തോടുള്ള നന്ദി അറിയിക്കുന്നു സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. രാത്രികാലങ്ങളിൽ പൂരം കണ്ടു മടങ്ങുന്നവർക്ക് ഈ സ്പെഷ്യൽ സർവീസ് വലിയ ആശ്വാസമാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.